Wednesday, June 17, 2020

What have I got to lose… in trying?


What have I got to lose… in trying?


This happened when I was in schools, 9th standard. I never had won any prize in sports till then, but I always made sure I participated. I loved pinning the chest numbers on to the shirt, the cheers that I heard when I ran, though it was meant for the champs. There were instances where everyone had to wait for me to finish the round, especially in 400 mtrs running race.

I was the shortest in my class, or rather the shortest in my age group and it was more of a comedy show for others when I tried my luck in high jump and long jump. But to me, my slogan was “What have I got to lose… in trying?”


Back to the incident – as I said I was in 9th standard and it was sports day again. I had joined for high jump and 4X100 mts relay running race. My team consisted of me and 3 more short boys who wanted to participate but was not taken up by other teams. To make things worse, we had two other teams with district and state level champions. The team got nervous and asked me if we should quit, to which my answer was “What have we got to lose… in trying?”, three heads nodded in agreement. The mantra worked on them as it had worked on me for almost a decade.


I was the first one to start the relay in my team. Though the outcome was hundred percent predictable I could hear my heart pound, as it was not just about me, I had a team’s pride at stake. The “bang” from the gun went off and I ran as fast as I could, holding tight to the baton. I could see the red baton creating a pattern on my side as my hand moved swiftly with my legs. I did not care about my position; I just ran as fast as I could and handed over the baton to my eagerly awaiting teammate. I was totally out of breath and almost collapsed as sweat drops rapidly ran down my forehead and neck. Trying to calm down my breath, I looked at the track. My eyes almost popped out with excitement as I saw our team coming in first, beating the champs. For the first time, all the cheers were for me too. We ran to each other hugging and jumping up and down like kids. The happiness and excitement were beyond what we could handle.


The same day I won second prize for high jump too. I am sure the energy that came in from the first success pushed me over the hurdle.


I never won any prize for sports after that, but the two trophies still give me lot of energy and I still stick onto my slogan “What have I got to lose… in trying?”

Friday, April 19, 2019

പ്രതീക്ഷ

ദൂരെ നിന്നും ആ മോട്ടോർ സൈക്കിളിന്റെ ഇരമ്പൽ കേൾകാം , അതാരാണെന്ന് ആ ചെറിയ ഗ്രാമവാസികൾക്കും അറിയാം. മാത്തന്റെ പലവഞ്ചനകടയിൽ നിന്ന ചെറിയ കൂട്ടം കടയുടെ ഉമ്മറത്തേക്ക് നീങ്ങിനിന്നു . വളവു തിരിഞ്ഞു വരുന്ന ആ അത്ഭുതത്തെ കാണാൻ .  ഒരു വല്യമ്മയുടെ കയ്യിൽ ടൂങ്ങികിടന്ന സഞ്ചി ഒരു വശത്തെക്ക് നീക്കി ഒരു കൊച്ചു പെൺകുട്ടി ആകാംഷയോടെ റോഡിലേക്ക് നോക്കി.
ചായ അടിച്ചോണ്ടിരുന്ന കുമാരൻ നായരുടെ ചായയുടെ നീളം ലേശം കുറഞ്ഞു, അഴികൾക്കിടയിലൂടെ അയാൾ എത്തിനോക്കി, മെലിഞ്ഞു നീണ്ടു നിന്ന അയാളുടെ മുൻവശത്തെ ഉന്തിയ  പല്ലുകൾ അഴിയിൽ മുട്ടി നിന്നു . ചായക്കടയിൽ ഇരുന്ന ചിലർ പുറത്തേക്കു ഇറങ്ങി നിന്നു .
ടാർ ഇടാത്ത ആ റോഡ് ഉച്ചവെയിലിൽ പൊടിപറത്തി നിവർന്നു കിടന്നു. ഇരമ്പൽ അടുത്തു വന്നു, തലകൾ ഒന്നിന് മുകളിൽ മറ്റൊന്നായി പുറത്തേക്കു തള്ളി. മുഖത്തെക്ക് പിന്നെയും വന്നു വീണ സഞ്ചി ആ കുഞ്ഞു ലേശം ദേഷ്യത്തോടെ പിന്നെയും മാറ്റി, അവളുടെ കുഞ്ഞിക്കണ്ണുകൾ വികസിച്ചു പുരികം പൊങ്ങി മുടി കെട്ടിവച്ച ചുവന്ന റിബ്ബൺ കാറ്റേറ്റ് അവളുടെ കവിളിൽ താളം പിടിച്ചു.
പൊടിപടലങ്ങൾ പറത്തി അതാ ആ മോട്ടോർ സൈക്കിൾ വളവു തിരിഞ്ഞു വരുന്നു. ആ നാട്ടുകാർക്ക് അന്യനല്ല അവൻ, മോട്ടോറോ സൈക്കിൾ അഭ്യാസി ആയ ഏതോ ഭാഷ സംസാരിക്കുന്ന എവിടെനിന്നോ വന്ന ഒരു ഷാ.. മുഴുവൻ പേര് ആർക്കും അറിഞ്ഞുകൂടാ. എല്ലാം അറിയുന്ന കുഞ്ഞിക്കുറുപ്പ് സാറിന് പോലും പുള്ളിയുടെ ഭാഷ മനസിലാക്കാൻ പറ്റിയിട്ടില്ല, ഹിന്ദുസ്ഥാനിയോ അങ്ങനെ എന്തോ ആണ് എന്നാണ് നാട്ടുകാർ പറയുന്നത്. വെളുത്തു മെലിഞ്ഞു തല നിറയെ ചെമ്പൻ മുടിയുള്ള, ഉശാൻ താടിവെച്ച ഷാ. മഞ്ഞയോ ചുവപ്പോ ആണ് സാദാരണ ഷായുടെ പാന്റിന്റെ നിറം മുകളിൽ രണ്ടിൽ കൂടുതൽ ഷിർട്ടുകൾ കാണും മുഖത്തു കാലൊടിഞ്ഞ ഒരു കറുത്ത കണ്ണടയും . ഒരു മുപ്പതിന് അടുത്തു പ്ര്യായം കാണും .
 കയ്യിൽ കെട്ടിയിരിക്കുന്ന ചുവന്ന ഉറുമാൽ അഴിച്ചു വീശിയാൽ അഭ്യാസം തുടങ്ങാൻ പോകുന്നു എന്ന് സാരം .
ഇന്ന് ഷാ പൊടിക്കും, അടിച്ച ചായ മേശപ്പുറത്തു വച്ച് കുമാരൻ നായർ പറഞ്ഞു. ഓ എന്ത്.. നമ്മൾ ഇടക്ക് കാണാറുള്ള അതെ അഭ്യാസങ്ങൾ അല്ലെ, പാത്രത്തിൽ നിന്നും കണ്ണെടുക്കാതെ ചായ ഗ്ലാസ് പയ്യെ കറക്കി ബഷീർ പറഞ്ഞു. ഛെ ! ഷായുടെ കയ്യിൽ പല അടവുകളാണ് , എല്ലാം കഴിഞ്ഞിട്ടുള്ള അവന്റെ കൺകെട്ട് വിദ്യ ഉണ്ടല്ലോ അതാണ് അത്യുഗ്രൻ … തലയിൽ കെട്ടിവച്ച മുഷിഞ്ഞ തോർത്ത് അഴിച്ചു കുടഞ്ഞു തോളത്തിട്ടു കുമാരൻ നായർ പുറത്തേക്കു ഇറങ്ങി നിന്നു…
ഷാ അപ്പോഴേക്കും ചവന്ന റുമാൽ വീശി കഴിഞ്ഞിരുന്നു … മോട്ടോർ സൈക്കിളിൽ കിടന്നും ഇരുന്നും നിന്നും അയാൾ പല റൗണ്ടുകൾ അടിച്ചു .. കണ്ടു നിന്ന നാട്ടുകാർ കയ്യടിച്ചും കൂകിയും പ്രോത്സാഹനങ്ങൾ അറിയിച്ചു . പിന്നെയും സഞ്ചി മുഖത്തു വീണപ്പോൾ ആ പെൺകുട്ടി സഞ്ചി തട്ടി നീക്കി റോഡ് സൈഡിലേക്ക് ഇറങ്ങി നിന്നു .
ഷായുടെ ഒരു നമ്പർ ഉണ്ട്. കാണികൾ ആരെങ്കിലും ചില്ലറ റോഡിൽ ഇട്ടാൽ, ഷാ അത് ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർ സൈക്കിളിയിൽ ഇരുന്നു തന്നെ എടുക്കും , അപ്പോൾ കൈയടി കൊഴുക്കും . രാമൻ നായർ ആണ് ചില്ലറയിടലിൽ മുൻ പന്തിയിൽ .. അയാൾ റോഡിൻറെ നടുക്കും സൈഡിലും ഒക്കെ ഇടും . ഷാ അങ്ങോട്ട് അഭ്യാസം കാണിച്ചു പോകുമ്പോൾ ചില്ലറ നോക്കി വക്കും, തിരികെ  ഉള്ള റൗണ്ടിലാണ് അത് എടുക്കുക.
അഭ്യാസങ്ങൾ ഒക്കെ ഏതാണ്ട് അവസാനിച്ചു, ഷാ കണ്കെട്ടിലേക്കു നീങ്ങി. അയാൾ വായുവിൽ നിന്നും വര്ണക്കടലാസ്സുകൾ പറത്തി … റുമാൽ വടി ആക്കി … വലിച്ചുകൊണ്ടിരുന്നു സിഗരറ്റ് റോസാ പൂവാക്കി.. അങ്ങനെ പലതും. പത്രത്തിന്റെ വക്കിലൂടെ ഇടക്ക് ബഷീർ പൂച്ച ഭാവത്തോടെ ഇതൊക്കെ നോക്കി ഉള്ളിൽ ഉണ്ടായ അത്ഭുതത്തെ കടിച്ചമർത്തി .
ഷായുടെ അഭ്യാസങ്ങളും കണ്കെട്ടിനും വിരാമം ഇട്ടു അയാൾ കയ്യിൽ ഉണ്ടാക്കുന്ന ഒരു തൊപ്പിയുമായി പിരിവിനു കറങ്ങി നടന്നു… ചിലർ ഒന്നും കൊടുത്തില്ല, ചിലർ ചില്ലറകൾ ഇട്ടു … ചിലർ നോട്ടു പയ്യെ സ്ലോ മോഷനിൽ ഇട്ടു ചുറ്റും നോക്കി … നോട്ടു ഇട്ടാൽ ഷാ അയാളുടെ ഭാഷയിൽ നന്ദി പറഞ്ഞു കാലിൽ തൊടും, അതും നോട്ടു ഇടാന് ചില പ്രമാണിമാരെ പ്രയറിപ്പിക്കാറുണ്ട് .
ഷാ പലവഞ്ചന കടയുടെ മുൻപിൽ എത്തി, ആ പെൺകുഞ്ഞിന്റെ കണ്ണുകൾ പിന്നെയും വിടർന്നു, അവളുടെ കീറിയ ഫ്രോക്കിന്റെ കീശയിൽ അവൾ തപ്പി നോക്കി..നിരാശയോടെ ഷായെ നോക്കി. ഷാ വായുവിൽ നിന്നും ഒരു മുട്ടായി എട്ട് നീട്ടി… "ആജാ .. ലെലെ" അയാൾ പറഞ്ഞു. ആ കുഞ്ഞു മുഖം വിടർന്നു അനാഥത്വത്തിന്റെ ഇരുൾ മാറി ഒരുനിമിഷം പുഞ്ചിരിയുടെ സൂര്യൻ അവളുടെ മുഖത്തു മിന്നിമറഞ്ഞു .
സംഭാവനകൾ വാങ്ങി ഷാ എല്ലാരേം നോക്കി കൈവീശി മോട്ടോർസൈക്കിളിൽ കയറി. കാലൊടിഞ്ഞ ആ കറുത്ത കണ്ണട മുക്കടുവച്ചു , കയ്യിൽ പിന്നെയും ആ ചുവന്ന റുമാൽ കെട്ടി..മുടി കൈകൊണ്ടു ഒന്ന് പിന്നെലേക്കു നീക്കി അയാൾ മോട്ടോസൈക്കിൾ സ്റ്റാർട്ട് ചെയ്‌തു. മോട്ടോർ സൈക്കിളിന്റെ ഇരമ്പൽ പിന്നെയും ആ നാട്ടിൽ അലയടിച്ചു, പുകക്കുഴലിൽ നിന്നും വന്ന വെളുത്ത പുക അവിടെയെങ്ങും പടർന്നു…
ഒരു നിമിഷം ഷാ ഒന്ന് തിരിഞ്ഞു നോക്കി...ആ പെൺകുട്ടിയുടെ നിരാശ നിറഞ്ഞ കണ്ണുകളിലേക്കു നോക്കി കണ്ണട ലേശം താഴ്ത്തി ഷാ വിളിച്ചു..".ആജാ .. ", അയാളുടെ വലത്തേ കൈ അറിയാതെ അയാൾ നീട്ടി … ആ വിളി കാത്തു നിന്നെപ്പോലെ നിർവികാര ഭാവത്തോടെ അവൾ അയാളുടെ അടുത്തേക്ക് ഓടി ചെന്നു ...നാട്ടുകാർ പലരും സ്തംഭിച്ചു നോക്കി നിന്നു . ഷാ ആ കുഞ്ഞിനെ കോരിയെടുത്തു ഉമ്മവച്ചു . അവളെ മുന്നിൽ ഇരുത്തി പൊടിപടലങ്ങൾ പറത്തി ആ മോട്ടോർസൈക്കിൾ മുന്നോട്ടു ചീറിപ്പാഞ്ഞു …

Sunday, April 7, 2019

ഓർമകളിൽ നിന്നും ചില കുത്തികുറിപ്പുകൾ … ഒന്ന്

ബെൽ അടിച്ചു, ലഞ്ച് ബ്രേക്ക് കഴ്ഞ്ഞു ക്ലാസ്സിൽ കയറാനുള്ള ബെൽ ആണ്.  പൈപ്പിൽ നിന്നും ഒരു കവിൾ വെള്ളം കൂടെ കുടിച്ചു ഞാൻ ക്ലാസ്സിലേക്ക് ഓടി. ഓടുന്നവഴി ടൈ എടുത്തു മുഖം തുടക്കനും മറന്നില്ല, അതുകൊണ്ടു  അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ… 4 A , അതാരുന്നു എന്റെ ക്ലാസ് 
കേസിൽ സാദാരണ സീറ്റ് രൊറ്റഷൻ ആണ്.. എന്നുവച്ചാൽ ഈ ആഴ്ച ഫസ്റ്റ് ബെഞ്ച് ആണെങ്കിൽ അടുത്ത ആഴ്ച സെക്കന്റ് അങ്ങനെ നമ്മൾ കറങ്ങണം. എനിക്കുമാത്രം അത് ബാധകമല്ലാരുന്നു. സെക്കന്റ് ബെഞ്ചിൽ പോയാൽ ടീചെർക്കോ ടീച്ചറെ എനിക്കോ കാണാൻ പറ്റില്ലാരുന്നു. അതുകൊണ്ടു തന്നെ എലലരുടേം പൊതു ശത്രുവായി ഞാൻ മാറി . ഫസ്റ്റ് ബെഞ്ചിൽ എത്തുമ്പോൾ ബാക്കി എല്ലാര്ക്കും ഞെരുക്കമാണ്. ഞാൻ അവിടെ ഒരു അധികപ്പറ്റായി എപ്പോഴുണ് കണക്കും, എന്നാൽ എന്റെ സ്ഥായിയായ അവസ്ഥ ഇതേ ഞെരുക്കമാണ് എന്ന് മനസിലാക്കാനുള്ള മാനസിക വളർച്ച അന്ന് എന്റെ കൂട്ടുകാർക്കു ഉണ്ടാരുന്നില്ല, ചിലർക്ക് എപ്പോഴുമില്ല 
അങ്ങനെ ബെഞ്ചിന്റെ അറ്റത്തു ഒരു കുറ്റവാളിയെപോലെ ഞാൻ അള്ളിപ്പിടിച്ചു ഇരുന്നു . അടുത്തത് ഇംഗ്ലീഷ് ക്ലാസ് ആണ്. കഴിഞ്ഞ ക്ലാസ്സിൽ ഇട്ട ഡിക്ടഷൻ എന്റെ മനസിലേക്ക് ഓടിവന്നു . ഇംഗ്ലീഷിൽ ഞാൻ സാമാന്യം ഭേദം ആരുന്നു എന്നാൽ എന്റെ കൈപ്പട വളരെ മോശമരുന്നു. കാക്ക എന്തോ ചികഞ്ഞന പോലെ … നിനേക്കാൾ ചെറുതാണല്ലോ നിന്ടെ അക്ഷരം എന്നൊക്കെ സ്ഥിരം കമന്റ്‌സ് കേൾക്കാറുണ്ടാരുന്നു ടീരന്മാരുടെ അടുത്തു നിന്നും. പലപ്പോഴുണ് ഉത്തരക്കടലാസു കിട്ടിക്കഴിഞ്ഞാൽ ഒരു അഞ്ചു മാർക്ക് കൂടുതൽ കിട്ടാറുണ്ട് . ചന്തയിൽ വിലപേശുന്നപോലെ ഞാൻ ദേ എഴുതിയതു ഇന്നത് ആണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി മാർക്ക് വാങ്ങും. വൈ കാണ്ട് യു  റൈറ്റ് ഇറ്റ് ക്ലീർലി എന്നുള്ളത് സ്ഥിരം പല്ലവി ആണ് .
സൂസൻ ടീച്ചർ ആരോടോ എന്തോ ദേഷ്യം ഉള്ളതുപോലെ ക്ലാസ്സിലേക്ക് കയറിവന്നു. ചീറിപ്പാഞ്ഞു വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഗുഡ് ആഫ്റ്റർനൂൺ ടീച്ചർ, ഞങ്ങൾ എണീറ്റുനിന്നു ഒരേ സ്വരത്തിൽ ഈണത്തിൽ പറഞ്ഞു, അത് കേള്കാത്തപോലെ ടീച്ചർ കയ്യിൽ ഇരുന്ന ഡിക്ടഷൻ പേപ്പറുകൾ മേശയിലേക്കു ഇട്ടു, റെയിൽവേ സ്റ്റേഷനിൽ ചില പോർട്ടർമാർ ചരക്കു ഇറക്കും പോലെ. എന്റെ നെഞ്ചിടിപ്പ് കൂടി, ഈശ്വര ഡിക്ടഷൻ പേപ്പർ . എനിക്ക് പരീക്ഷ ഉത്തര കടലാസ് പോലും ഇത്രേം പേടി ഇല്ല, പക്ഷെ ഡിക്ടഷൻ, അതും എന്റെ കൈപ്പട… പൊട്ടിയത് തന്നെ…
 ടീച്ചർ കസേരയിൽ ഇരുന്നു.. ഞങ്ങളെ ആരെയും നോക്കാതെ കടലാസുകൾ ഒന്നുടെ അടുക്കി വിതരണം തുടങ്ങി. എപ്പോ രണ്ടു കാര്യങ്ങൾ സംഭവിക്കാം ഒന്നുങ്കി പേര് മാത്രം വിളിച്ചു കടലാസ് കൊടുക്കും ഇല്ലേ പീരിന്റെ കൂടെ കിട്ടിയ മാർക്കും പറയും, രണ്ടാമത്തെ രീതിയാണ് എനിക്ക് പേടി . "എബി ", ടീച്ചർ ആദ്യത്തെ പേപ്പർ എടുത്തു കയ്യിൽ പിടിച്ചു പേര് വിളിച്ചു…. പീരുമാത്രമല്ല ടീച്ചർ വിളിച്ചു പറഞ്ഞത് പിറകെ വാല് പോലെ അതാ മാർക്ക്…. "ടവെന്റിഫൈവ്", അബി എവിടെനിന്നോ ഓടിവന്നു പേപ്പർ വാങ്ങി വലത്തേ കൈ വായുവിൽ കറക്കി ആഹ്‌ളാദ പ്രകടനം നടത്തി തിരികെ ഓടി. ടീച്ചർ അത് കണ്ടഭാവം കാണിച്ചില്ല. 
പിന്നെയും പേരുകളും പ്രകടനങ്ങളും കുറേ നടന്നു… എന്റെ പേപ്പർ അടുത്തു തുടങ്ങി, ചില പഴയ മലയാളം സിനിമയിൽ വില്ലൻ നടിയെ ആക്രമിക്കാൻ വരുമ്പോൾ കേൾക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്റെ ചെവികളിൽ മുഴങ്ങി … ഞാൻ ഡെസ്കിൽ അള്ളിപ്പിടിച്ചു ഈശ്വരാ നാണം കെടുത്തരുതേ, ഒന്നും ഇല്ലേലും എന്റെ മാർക്ക് അവർ വിളിച്ചു കൂവരുതേ … ഞാൻ പ്രാർത്ഥനയിൽ മുഴുകി.. കണ്ണുകൾ ഇറുക്കിയടച്ചു .
"ശരത് ", ഒരു ഇടിവെട്ടിയപോലെ തോനി എനിക്ക് … ഞാൻ പയ്യെ എണിറ്റു "ട്വന്റി "... കിലുക്കത്തിൽ ഇന്നോസ്ന്റ് ചേട്ടൻ പറഞ്ഞപോലെ "ഒന്നുടെ പറഞ്ഞെ" എന്ന് പറയാൻ എനിക്ക് തോന്നി .. സ്ലോ മോഷനിൽ ഞാൻ നടന്നു പേപ്പർ കൈപറ്റി … അതിനേക്കാൾ സ്ലോ മോഷണത്തിൽ തിരികെ പോയി ഇരുന്നു … ആരാടാ ചോദിയ്ക്കാൻ എന്നുള്ള ഭാവം അറിയാതെ മുഖത്തു തത്തികളിച്ചു … പെട്ടെന്ന് ഞാനും അവരിൽ ഒരാളായ തോന്നൽ … അരാചന്ദിയിൽ നിന്നും പൃഷ്ഠത്തിനു ഞാൻ ഫുൾ ചന്ദിയായി പ്രൊമോഷൻ കൊടുത്തു അങ്ങോട്ട് തള്ളി കയറി ഇരുന്നു … 
അടുത്തിരുന്ന ജിതേന്ദ്രക്കു അത് അത്ര സുഖിച്ചില്ല … "ക്യാൻ ഐ സീ യുവർ ഷീറ്റ് പ്ളീസ്", അവൻ ചോദിച്ചു … "ഓക്കേ ", ഞാൻ സധൈര്യം "കൊണ്ട് പോടെ " എന്നുള്ള മട്ടിൽ പേപ്പർ ച്ചു നീട്ടി.. ഒരു നിമിഷം .. അവൻ ചാടി എഴുനേറ്റു ഡെസ്കിന്റെ മുകളിലൂടെ ചാടി ടീരനെ ലക്സമാക്കി ഓടി, എനിക്കൊന്നും പിടികിട്ടിയില്ല..ഈശ്വര എന്ത് പാരയാണ് അവൻ വക്കാൻ പോകുന്നത് ?
ഞാൻ എണിറ്റു , അവൻ ഏതൊക്കെയോ പറയുന്നു ടീച്ചറിന്റെ മുഖം ചുളിയുന്നു … ഒന്നു മാത്രം ഞാൻ കേട്ട് അവർ പറയുന്നത് "ഐ വാസ് ആൾസോ തിങ്കിങ് ഹൌ ദിസ് ഫെൽലോ ഗോഡ് ദിസ് മച് മാർക്ക് ", ടീച്ചർ അതും പറഞ്ഞെ എന്നെ രൂക്ഷമായി നോക്കി … ഞാൻ അപ്പോഴും പൊട്ടൻ ആട്ടം കാണുന്നകണക്കു നിൽക്കുകയാണ്. 
ക്ലാസ്സിൽ ഒരു വല്ലാത്ത നിശബ്ദത എല്ലാരും എന്നെ തന്നെ നോക്കുന്നു . ജിതേന്ദ്ര യുദ്ധം ജയിച്ചപോലെ തിരികെ പോയി ഇരുന്നു അവന്റ്റെ മുഖത്തു ഒരു പുഞ്ചരി ഉണ്ടാരുന്നു… വെട്ടാൻപോകുന്ന മാടിനെനോക്കി അറവുകാരൻ ചിരിക്കുംപോലെ , ടീച്ചർ എന്തൊക്കെയോ കുത്തി കുറിക്കുന്നു… പേപ്പർ തിരികെ നീട്ടിപിടിച്ചു അവർ അലറി  "ശരത്  ഫൈവ് മാർക്സ്", ക്ലാസ്സിൽ അങ്ങ് ഇങ്ങായ് അമർത്തിപിടിച്ച ചർച്ചകളും ചിരിയും. ടീച്ചർ പേപ്പർ നീട്ടി, ഞാനൊരു യന്ത്ര മനുഷ്യനെപ്പോലെ പോയി അത് കൈപറ്റി തിരികെ വന്നിരുന്നു...
ശരി ഉത്തരങ്ങൾക്കു  പകരം തെറ്റു ഉത്തരണങ്ങളാണ് ടീച്ചർ എണ്ണി മാർക്കു ഇട്ടതു അതാണ് അഞ്ചിന് പകരം നിനക്ക് ഇരുപതു കിട്ടിയത്, ജിതേന്ദ്ര എന്നിൽ ജ്ഞാനം പകർന്നു. ഒന്നും എന്റെ തലയിൽ കയറിയില്ല...എന്തൊക്കെയോ മുഴക്കങ്ങൾ മാത്രം . 

ക്ലാസ് കഴ്ഞ്ഞു ടീച്ചർ പോയി അടുത്ത പീരിയഡ് ഫ്രീ ആരുന്നു , ഞാൻ കടലാസെടുത്തു ഒന്നുടെ ഓടിച്ചു നോക്കി , അതിൽ ശരി ഉത്തരങ്ങള്കും വെട്ടിട്ടു വച്ചേക്കുന്നു , ടീച്ചർഡ് കുറ്റമല്ലന്റെ .. നേരത്തെ പറഞ്ഞപോലെ എന്റെ കൈപ്പടയുടെ വിശേഷം . അങ്ങനെ കണ്ട ഉത്തരങ്ങളെല്ലാം ഞാൻ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി ധൈര്യം കൈവിടാതെ സ്‌റ്റാഫ്‌റൂമിനെ ലക്സമാക്കി നടന്നു . എനിക്കന്നും ഇന്നും പേടിയുള്ള രണ്ടു സ്ടലങ്ങളാണ് ഡെന്റൽ ക്ലിനിക്കും സ്റ്റാഫ്‌റൂമും . എന്നലുംപേടിച്ചു വിറച്ചു ഞാൻ അവിടെ എത്തി. "മെയ് ഐ കം ഇൻ പ്ളീസ് ", ഞാൻ ചോദിച്ചതു ആരും കേട്ടില്ല .. സൂസൻ ടീച്ചർ എന്നെ കണ്ടു "മ്മ്മ് എന്താ ? സ്ഥിരം പരിപാടിക്ക് വന്നതാകും " അവർ പറഞ്ഞു അതോടെ ഉണ്ടാരുന്ന ധൈര്യം എല്ലാം ആവിയായി, ഞാൻ എബൌട്ട് ടേൺ  അടിച്ചു  "കം ഹിയർ " പുറകിൽ നിന്നും സൂസൻ ടീച്ചർ വിളിച്ചു , ഞാൻ വിയർത്തു കുളിച്ചു പേപ്പർ നീട്ടി "ടീച്ചർ ക്യാൻ യു പ്ലസ്സ് റീച്ചക്ക് ...ഞാൻ പെന്സില് വച്ച് മാർക്ക് ചെയ്‌ത ….", അവർ പേപ്പർ വാങ്ങി നോക്കി "നീ ഉറുദുവോ സംസ്കൃതമോ വല്ലോം പഠിച്ചിട്ടുണ്ടോ? നിന്റെ e , a , r എല്ലാം ഒരുപോലെ ഇരിക്കും . അവർ എന്തൊക്കെയോ കുത്തികുറിച്ചു .. പേപ്പർ നീട്ടി "ഇന്ന … കൊണ്ടുപോ ", ഞാൻ പേപ്പർ വാങ്ങി "തങ്ക യു ടീച്ചർ " എന്ന് പറഞ്ഞു തടിയൂരി . 
സ്റ്റാഫ്‌റൂമിന്റെ റഡാറിൽ പാതിയില്ല എന്ന് ഉറപ്പു വന്നപ്പോ ഞാൻ പയ്യെ പേപ്പർ തുറന്നു നോക്കി …. ഇരുപത്തി അഞ്ചിൽ പതിനഞ്ചു … ആശ്വാസം ജയിച്ചു …

സ്കൂളിൽ നിന്നും വന്നാൽ പിന്നെ അമ്മയും അച്ഛനും വരുന്നതും നോക്കി നിൽപ്പാണ് പ്രധാന പണി. റോഡിൻറെ സൈഡിൽ ആരുന്നു വീട് . ദൂരെനിന്നും ആ ചന്ദന കളർ വെസ്പ സ്കൂട്ടർ കാണുമ്പോഴാണ് ആശ്വാസം . വന്നു കയറും മുൻപേ ഞാൻ പേപ്പർ നീട്ടി… മാർക്ക് കുറഞ്ഞു പോയി … ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു,അച്ഛൻ അമ്മയെനോക്കി അറിയാതെ ചിരിച്ചുപോയി . അമ്മ ഗൗരവം വിടാതെ പേപ്പർ വാങ്ങി നോക്കി.  അടുത്തതവണ ഫുള്ള് വാങ്ങണം നീ … ഞാൻ നോൺ സ്റ്റോപ്പ് ആയി തലകുലുക്കി …. അമ്മയുടെ കയ്യിലേ ബാങ്കിലേക്ക് നോക്കി … എനിക്ക് വല്ലോം വാങ്ങിയോ ? സ്ഥിരം ചോദ്യം ആവർത്തിച്ചു.
"ഉമ്മ് എന്തുപറ്റി സാറിന് ഒരു ഉഷാർ ഇല്ലല്ലോ "  ഭക്ഷണം കഴ്ഞ്ഞു അമ്മയെ കെട്ടിപിടിച്ചു കിടന്ന എന്നോട് അമ്മ തിരക്കി , ക്ലാസ്സിൽ നടന്ന കാര്യങ്ങൾ നേരിൽ  കണ്ടമട്ടിൽ എന്റെ ചേച്ചി വാർത്ത വായിക്കും പോലെ വിളമ്പി … എന്റെ മനസ്സിൽ പിന്നയുംഒരു ശൂന്യത …. ജിതേന്ദ്ര ടീരന്റെ അടുത്തെക്ക് ഓടിയപ്പോൾ ഉണ്ടായ അതെ ശൂന്യത … "അതിനു നീ എന്തിനാ മോനെ വിഷമിക്കുന്നത് ? നമ്മുടെ അല്ലാത്തതൊന്നും നമ്മൾ ആഗ്രഹിക്കരുതു , അത് മാർക്ക് ആയാലും വേറെ എന്ത് ആയാലും ", 'അമ്മ പറഞ്ഞു നിർത്തി,  എന്നെ ഒന്നുടെ അടുത്തേക്ക് ചേർത്തു . അമ്മക്കെപ്പോഴും പൊൻഡ്‌സ് പൗഡറിന്റെ മണമാറുന്നു … 
എനിക്ക് എന്തൊക്കെയോ അമ്മയോട് പറയണം എന്ന്ഉണ്ടായിരുന്നു പക്ഷെ വാക്കുകൾക്കു മുൻപേ കണ്ണുകൾ നിറഞ്ഞു പോകുന്നു..   .ഒന്നും പറയാതെ അമ്മയോട് ചേർന്നുകിടന്നു ഞാൻ എപ്പോഴോ ഉറങ്ങി .

Saturday, December 8, 2018

സൈലന്റ് അറ്റാക്

സ്ട്രീറ്റ്‌ലൈറ്റിന്റെ മങ്ങിയ വെളിച്ചം ജനാലയിലൂടെ ആ മുറിക്കുള്ളിൽ പടർന്നു കിടന്നു. ദേഹം മുഴുവൻ വിയർത്ത ആ വൃദ്ധ വേദന സഹിക്കാനാവാതെ നെഞ്ചത്ത് കൈകൾ അമർത്തി .  വേദനകൊണ്ടു ഇറുക്കി   അടച്ച കൺപോളകൾക്കിടയിലൂടെ കണ്ണുനീർ തുളുമ്പി. മുഖത്തെ  ചുളിവുകൾക്കിടയിലൂടെ ലക്ഷ്യം തെറ്റി പതുകെ അത് ഒഴുകി.

മോനെ .... അവർ വിളിക്കാൻ ശ്രെമിച്ചു...

വെളുപ്പിനെ പല മൊബൈൽ ഫോണുകൾ ശബ്ദിച്ചു ... അറിഞ്ഞോ ... മരണ വാർത്ത... സൈലന്റ് അറ്റക്കാരുന്നു ....

Sunday, July 30, 2017

ഏറുമാടം

ആ കൊച്ചു കുളത്തിൽ മുങ്ങി പൊങ്ങുമ്പോ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ.  നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു , അടുത്തുള്ള വനത്തിൽ നിന്നും പല രീതിയിലുള്ള ശബ്ദങ്ങൾ കേട്ടു തുടങ്ങി, 

പെട്ടെന്ന് മടങ്ങണം . 

ഒരു പ്രാവിശ്യം കൂടെ മുങ്ങി പൊങ്ങിട്ടു തടി തപ്പുന്നതാണ് ബുദ്ധി . ഇലഞ്ഞി പൂവിന്റെ ഗന്ധം ആ വനകന്യകയെ കെട്ടിപുണർന്നു കിടന്നു. രാവിൻറെ കുളിര്കാറ്റ്‌  മരങ്ങളെ മെല്ലെ തലോടി .

"സഹായിക്കണം", ആരോ മെല്ലെ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. 

തലയിൽ നിന്നും  ഊർന്നിറങ്ങിയ വെള്ളത്തുള്ളികൾ മുത്തുമാലകൾ പോലെ എന്റെ മുഖത്തൂടെ ഇഴഞ്ഞിറങ്ങി . മെല്ലെ  മുഖം തുടച്ചു ഞാൻ അയാളെ ഒന്ന് നോക്കി .  ഈ സമയത്തു് ഈ വിജനമായ വാനപ്രദേശത് ഞാൻ ആരെയും പ്രതിക്ഷിക്കുന്നില്ലാരുന്നു.

മെലിഞ്ഞു ഇരുണ്ട രൂപം, കറുത്ത മുണ്ടും തോളത്തു ഒരു തോർത്തും . കയ്യിൽ ഉണ്ടാരുന്ന തുണിസഞ്ചി നെഞ്ചോടു ചേർത്ത് വച്ചതു അയാൾ ദയനീയമായി എന്നെ നോക്കി . നരച്ചു തുടങ്ങിയ താടിയും നീട്ടി വളർത്തിയ മുടിയും തളർന്ന കണ്ണുകളും, മുടി മെല്ലെ ഒരു വശത്തേക്ക് നീക്കി അയാൾ തുടർന്നു...

 സഹായിക്കണം .. കാടു കടക്കണം ... അത്യാവിശ്യമാണ് വെളുക്കുവോളം കാക്കാൻ വയ്യ ..
 
ദേഹം തോർത്തി ഞാൻ അയാളുടെ അടുതെക്ക് ചെന്നു. 

അയാൾ തുടര്ന്നു " ഒറ്റയ്ക്ക് മാടൻ മരം കടന്നു പോകാൻ ധൈര്യം പോരാ , അതുവരെ ഒന്ന് ...".
 
മാടൻ മരമോ ? അതെവിടെ ആണ് , ഞാൻ പലവട്ടത്തെ കാട്ടിനുള്ളിൽ പോയിട്ടുണ്ട്, ഇതുവരെ അങ്ങനെ ഒരു മരം ഞാൻ  കണ്ടിട്ടില്ലാലോ.

എനിക്കറിയില്ല, അയാൾ തുടർന്ന്, ഞാനീ നാട്ടിൽ ആദ്യാ ... തിരികെപോകാൻ വൈകിയപ്പോ ചില നാട്ടുകാർ പറഞ്ഞ  കഥയാണ് . നേരം വൈകിയാൽ അപകടം  ആണെന്നും,കാട്ടിനുള്ളിൽ പണ്ട് ഏറുമാടത്തിൽ നിന്നും വീണു മരിച്ച ഒരു ഫോറെസ്റ്  ഗാർഡിന്റെ ആത്മാവു ശല്യം ഉണ്ടെന്നും ഒക്കെ.

ദേഹം തോർത്തി ഞാൻ ചിരിച്ചു. ചേട്ടാ  ഞാനും ഒരു ഫോറെസ്റ് ഓഫ്സെർ ആണ് .  ഇതുവരെ ഇങ്ങനെ ഒരു   കഥ കേട്ടിട്ടില്ല. ഇവിടെന്നു ഏകദേശം ഒന്നര കിലോമീറ്റര് കാട്ടിലൂടെ നടന്നാൽ ഒരു പൊളിഞ്ഞ ഏറുമാടം  കാണാം, അതിൽ ആത്മാവും ഇല്ല പ്രേതവും ഇല്ല . 

അതുവരെ വന്നാൽ മതയെങ്കിൽ ഞാൻ  വരം,പക്ഷെ അത് കഴ്ഞ്ഞു കാട്ടുമൃഗങ്ങളെ സൂക്ഷിക്കണം, ഇന്ന് തന്നെ പോകണം എന്ന് വാശി ആണോ ?

പോണം.. പോയെ തീരു .  വീട്ടിൽ മകൾ  ഒറ്റക്കാണ്,ഞാൻ എത്തിയില്ലേ പേടിക്കും... സഹായിക്കണം..അയാൾ കൈ കൂപ്പി. 
 
ശരി ,  യൂണിഫോം ഇട്ടുകൊണ്ട്  ഞാൻ പറഞ്ഞു.  എന്റെ ഡ്യൂട്ടി ടൈം കഴ്ഞ്ഞു എങ്കിലും വരൂ ഞാൻ കൂടെ വരാം.

നിലാവെളിച്ചം ആ ഒറ്റയടിപ്പാതയിൽ വീണു തുടങ്ങിയിരുന്നു . തിങ്ങി വളരുന്നു മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു.  ചീവീടുകളുടെ കരച്ചിലും കുറുക്കന്റെ ഒലിയിടലും എനിക്ക് സുപരിചതമരുന്നു.   

അമ്മാവന് പീടിയുണ്ടോ ? ഞാൻ ചോദിച്ചു . ഇല്ല എന്ന് പറഞ്ഞാൽ അത് കളവാകും , അയാൾ  ചിരിച്ചുകൊണ്ട് പറഞ്ഞു. 

അപ്പോൾ ഈ പറഞ്ഞ ഏറുമാടം കഴിഞ്ഞാൽ അമ്മാവൻ  എങ്ങനെ പോകും ?

അയാൾ ഒന്ന് നിന്നു ... ഒന്നും മിണ്ടാതെ  അയാൾ നടന്നു .  

പ്രായത്തിൽ കവിഞ്ഞ  ചുറുചുറുക്ക് ഉണ്ടാരുന്നു അയാൾക്.  കാലിൽ ഒരു  ചെരുപ്പ്  ഇല്ലാതെ എങ്ങനെയി  കാട്ടു വഴിയിലൂടെ നടക്കാൻ സാധിക്കുന്നു? ഞാൻ ചോദിച്ചു.

ഒന്നും  മിണ്ടാതെ അയാൾ പിന്നെയും നടന്നു.
 
ഏറുമാടം  എത്താറായി, പേടി ഉണ്ടോ?

ഇല്ല . സാറിനോ ? അയാൾ തിരിഞ്ഞു നിന്ന് ചോദിച്ചു. അയാളുടെ കണ്ണുകൾ നിലാവെളിച്ചത്തിൽ  തിളങ്ങി  .. ഇല്ല എനിക്ക് തോന്നിയതാണ്

നടന്നു ഞങ്ങൾ ആ പഴയ ഏറുമാടം ഉള്ള മരത്തിന്റെ അടുത്തു എത്തി .

കുറച്ചു ദൂരെ നിന്ന് തന്നെ എനിക്കാ ഏറുമാടം കാണാമായിരുന്നു. പൊളിഞ്ഞു താഴെ വീഴാറായ ആ ഏറുമാടം. ആര്  ഉണ്ടാക്കിയതാ  എന്നൊന്നും അറിയില്ല.
 
അയാൾ നടത്തം നിർത്തി ഏറുമാടത്തിലേക്കു നോക്കി, ഭയം നിറഞ്ഞ കണ്ണുകൾ  ചുറ്റുമുള്ള കാട്ടുമരച്ചില്ലകളിലേക്ക് നീങ്ങി, കാതുകൾ എന്തോ ശ്രെദ്ധിക്കുന്നപോലെ അയാൾ ഒരു വശത്തേക്ക് തല ചെരിച്ചു നിന്നു .
 
എന്താ എന്ത് പറ്റി, പേടി  തോന്നുന്നുണ്ടോ? ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. ഒന്നും മിണ്ടാതെ നിൽക്കുന്ന അയാളുടെ തോളിൽ ഞാൻ കൈ വച്ചു .. എന്താ ?
 
അയാൾ കണ്ണുകൾ വിടർത്തി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

സാർ .. എന്താ കൈകൾ തണുത്തു ഇരിക്കുന്നത്? സാറിന്റെ ... സാറിന്റെ കണ്ണുകൾ ചുവന്നു ഇരിക്കുന്നല്ലോ...
 
കൈകളിൽ നഖങ്ങൾ നീണ്ടു വളർന്നു ഇരിക്കുന്നല്ലോ... പെട്ടെന്ന് ചുറ്റും നിശബ്ദമായി.. ചീവീടുകൾ കരച്ചിൽ .. നിർത്തി.കുറുക്കന്മാർ ഓലിയിടൽ നിർത്തി ... എങ്ങും തണുപ്പുള്ള ഒരു ശ്മശാന നിശബ്ദദ പറന്നു..
 
തോളത്തു വച്ച എന്റെ കൈകൾ ആകയാൽ തട്ടിമാറ്റി ..  അവിടെ പൊടിഞ്ഞ ചോര അയാൾ തൊട്ടു നോക്കി.. എന്നെ പിന്നെയും ഭയത്തോടെ നോക്കി ...

സോറി .. നഖം കൊണ്ടല്ലോ... ഞാൻ പറഞ്ഞു  തീരും മുൻപേ അയാൾ പിറകിലോട്ടു ചുവടുകൾ വച്ചു  .. 

ഭീതി നിറഞ്ഞ അയാളുടെ കണ്ണുകളിലേക്കു വിയർപ്പു തുള്ളികൾ  മെല്ലെ ഊർന്നിറങ്ങി . അയാളുടെ കിതപ്പ് നിശബ്ദതയെ ഭേദിച്ച് അലതല്ലി
 
ഒന്നും മിണ്ടാതെ അയാൾ പിന്നെയും പിറകോട്ടു ചുവടാട്ടുകൾ വച്ചു, ഒരു വേരിന്റെ കുറ്റിയിൽ തട്ടി അയാൾ മലർന്നു വീണു . ഇടതു കൈ പൊക്കി വലതു കൈ നിലത്തു നിലത്തു കുത്തി അയാൾ എന്നോട് യാചിച്ചു.. ..

 വേണ്ട...വേണ്ട... എന്നെ വിട്ടേക്കു , എന്റെ മകൾക്കു വേറെയാരും ഇല്ല . 

 വിറക്കുന്ന ദേഹവുമായി അയാൾ എങ്ങനെയോ എണിറ്റു നിന്നു . നിലത്തു  വീണ സഞ്ചി ഞാൻ എടുത്തു അയാൾക്കു നേരെ നീട്ടി ...

അയാൾ പിന്നെയും പിറകിലോട്ടു നീങ്ങി എന്നിട്ട് കാട്ടിലേക്ക് ഓടി മറഞ്ഞു. 
 
ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി ഓടുന്ന   അയാളെ ഒരു തണുത്ത കാറ്റ് പിന്തുടർന്നു .. ഒരു നിലവിളി ആ കാടെങ്ങും അലയടിച്ചു.
 
ചീവീടുകളുടെ കരച്ചിൽ പിന്നെയും കേട്ട് തുടങ്ങി.. ഞാൻ മെല്ലെ ആ ഏറുമാടത്തിന്റെ പൊട്ടിപൊളിഞ്ഞ ഏണിയിൽകൂടെ മുകളിലോട്ടു കയറി.

Saturday, December 19, 2015

ബധിരവിലാപത്തിന്‍റെ നാള്‍വഴികള്‍ (ശ്രുതിയുൺ സ്മൃതിയുൺ ഉള്‍പ്പെടെ)



അന്നും അപ്പു മുതലാളി അതിരാവിലെ കട തുറന്നു.  ഒരു കാലത്ത് നാട്ടിലെ ഏക പലവ്യഞ്ജന കടയായിരുന്നു മുതലാളിയുടേത്. കാലം മാറിയിരിക്കുന്നു.  കടയുടെ മുന്പിലൂടെ കടന്നു പോകുന്ന പൊടി പറന്നിരുന്ന റോഡ് ഇപ്പോള്‍ ടാര്‍ ഇട്ട വീതിയുള്ള റോഡാണ്.  കാളവണ്ടികള്‍ മാറി കാറും ലോറിയും ബസ്സുമൊക്കെയായി. മറ്റു വലിയ കടകള്‍ ചുറ്റും വന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നു. അപ്പു മുതലാളിക്കും മാറ്റം വന്നിരിക്കുന്നു മാറ്റങ്ങള്‍.  വെളുത്ത മുണ്ടും തേച്ച് വടിവുള്ള ഷര്‍ട്ടും മാറി, മുഷിഞ്ഞ തോര്‍ത്തും കൈലിയുമായി വേഷം.  മുതലാളി എന്ന് ചെറിയ ഭയത്തോടെ വിളിച്ചിരുന്ന നാട്ടുകാര്‍ ഇപ്പോള്‍ അങ്ങനെ വിളിക്കാറില്ല. കടയിലെ അപ്പൂപ്പന്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.  എല്ലാം മാറിയെങ്കിലും കടയ്ക്ക് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല.  പഴയ ഒരു മേശയും കസേരയും, പലകകള്‍ കൊണ്ടുള്ള വാതിലും, മിഠായി ഡപ്പികളും, പഴകി കറുത്ത എണ്ണപാത്രവും, തുരുന്പ് എടുത്തു തുടങ്ങിയ തുലാസും എല്ലാം ആ കടയുടെ പഴമ കാത്തു സൂക്ഷിച്ചിരുന്നു.

കട തുറന്ന് മുതലാളി കസേരയില്‍ ഇരുന്നു. തോളത്തു കിടന്ന തോര്‍ത്തെടുത്ത് മുഖം തുടച്ചു.  മേശപ്പുറത്തിരുന്ന കറുത്ത ഫ്രെയ്മുള്ള കണ്ണട മുഖത്തു വെച്ചു. മുടിയെല്ലാം കൊഴിഞ്ഞ തന്‍റെ തല തടവിക്കൊണ്ട് അയാള്‍ പാത്രം കൈയില്‍ എടുത്തു നിവര്‍ത്തി. മുഖത്തു വളര്‍ന്ന കുറ്റിരോമങ്ങള്‍ പയ്യേ ചൊറിഞ്ഞുകൊണ്ട് പത്രം മുഖത്തോട് അടുപ്പിച്ച് വായിക്കാന്‍ ശ്രമം തുടങ്ങി.

മുതലാളീ - വിളികേട്ട് അയാള്‍ മുഖമുയര്‍ത്തി നോക്കി.  പാപ്പനായിരുന്നു അത്.  വര്‍ഷങ്ങളായി ചരക്കുകള്‍ എത്തിച്ചുകൊടുക്കുന്നയാള്‍.  അപ്പു മുതലാളിയെ ഇപ്പോഴും മുതലാളി എന്നു വിളിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.

ചരക്കെടുക്കണ്ടെ - അയാള്‍ ചോദിച്ചു.  ഒട്ടിയ കവിളും ചൊറിഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മടിക്കുത്തില്‍ നിന്നും ഒരു ബീഡി എടുത്തു കത്തിച്ചു.  നേരം അപ്പോഴും വെളുത്തു വരുന്നതെയുണ്ടായിരുന്നുള്ളു.

വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി മേശപ്പുറത്ത് വെച്ച് അപ്പു മുതലാളി പാപ്പനെ നോക്കി.  മെലിഞ്ഞു നീണ്ട ശരീരം മടക്കി കുത്തിയ കൈലിയും ചുവന്ന കൈയില്ലാത്ത ബനിയനും എപ്പോഴും അയാളുടെ കറുത്ത ശരീരത്ത് ഒട്ടിക്കിടക്കുന്നു.  തലയിലെ കെട്ടഴിച്ച് അയാള്‍ പടിയില്‍ കുത്തിയിരുന്നു. മേശ തുറന്ന് നൂറിന്‍റെ ഒരു ചെറിയ കെട്ട് എടുത്ത് മുതലാളി പാപ്പനു നീട്ടി, ബീഡിക്കുറ്റി രണ്ട് മൂന്ന് പ്രാവശ്യം ആഞ്ഞുവലിച്ച് റോഡിലേക്ക് എറിഞ്ഞിട്ട് പാപ്പന്‍ പൈസ കൈനീട്ടി വാങ്ങി. കൈലി ഒന്നൂടെ മടക്കി കുത്തി തുരുന്പെടുത്ത സൈക്കിള്‍ ചവിട്ടി അയാള്‍ നീങ്ങി. അപ്പു മുതലാളി പത്രംവായന തുടര്‍ന്നു.

അപ്പു മുതലാളിയുടെ കടയുടെ തൊട്ടടുത്തായിരുന്നു കുറുപ്പിന്‍റെ ചായക്കട.  അപ്പു മുതലാളിയുടെ കടയോളം പഴക്കമില്ലെങ്കിലും സീനിയോരിറ്റി ലിസ്റ്റ് പ്രകാരം രണ്ടാം സ്ഥാനമുണ്ടാകും ചായക്കടയ്ക്ക്.  എന്നും രാവിലെ ഒന്പത് മണിക്കും വൈകുന്നേരവും ചായക്കടയില്‍ നിന്നും കട്ടന്‍ കാപ്പിയും കടിയും അപ്പുമുതലാളിക്ക് സ്ഥിരം കുറുപ്പ് കൊടുത്തയക്കും. മാസാവസാനം ആണ് പറ്റ് തീര്‍ക്കാറ്.  എല്ലാ മാസവും അതിന്‍റെ കണക്ക് പറഞ്ഞ് രണ്ടു പേരും വഴക്കുണ്ടാക്കും. വര്‍ഷങ്ങളായി അത് കാണുന്നതുകൊണ്ട് നാട്ടുകാര്‍ ആരും ഇടപെടാറില്ല.  കുറുപ്പ് അപ്പു മുതലാളിയെ കള്ളമുതലാളി എന്നുൺ അപ്പു മുതലാളി കുറുപ്പിനെ കള്ളകുറുപ്പെന്നും വിളിക്കും.  സാമാന്യം വണ്ണവും കുടവയറും ഉള്ള കുറുപ്പ് ഈ വഴക്കു നടക്കുന്പോള്‍ മാത്രമാണ് കാപ്പിക്കടയില്‍ നിന്നും വെളിയില്‍ ഇറങ്ങുക. അല്ലാത്തപ്പോള്‍ എന്തെങ്മകിലുൺ കുത്തിക്കുറിച്ചുകൊണ്ട് മേശയ്ക്കു മുന്പില്‍ ഒരേ ഇരിപ്പാണ്.

കുറുപ്പിന്‍റെ വടയും ചായയുൺ നാട്ടില്‍ പ്രസിദ്ധമാണ്.  അതു വാങ്ങാന്‍ സിറ്റിയില്‍ നിന്നുവരെ ആളുകള്‍ വരുന്നുണ്ട് എന്നാണ് കുറുപ്പ് പറയാറ്.  ചായക്കടയിലേക്കുള്ള സാധനങ്ങള്‍ എല്ലാം അപ്പു മുതലാളിയുടെ കടയില്‍ നിന്നാണ് വാങ്ങുക.

കുറുപ്പ് ചായക്കട നടത്തുന്നതിന് മുന്പ് പട്ടാളത്തിലായിരുന്നു. യുദ്ധത്തിലൊക്കെ പങ്കെടുത്തിട്ടുണ്ടെന്നാണ് കുറുപ്പിന്‍റെ വാദം.  പട്ടാളത്തിലെ ജീവിതത്തിന്‍റെ ഓര്‍മ്മയ്ക്കായ് ആകെ ബാക്കിയുള്ളത് ഒരു കൊന്പന്‍ മീശയാണ്.  അപ്പു മുതലാളി തികഞ്ഞ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.  ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തിട്ടുണ്ടെന്നും ഇല്ലെന്നും നാട്ടില്‍ തര്‍ക്കമുണ്ട്.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പാപ്പന്‍ മുറിബീഡിയും വലിച്ച് കടയുടെ മുന്പില്‍ കുത്തിയിരുപ്പാണ്. പാപ്പനെ കാത്ത് സൈക്കിള്‍ വെളിയിലും.

കച്ചവടം അത്രപോര - മുതലാളി പാപ്പനെ നോക്കി പറഞ്ഞു. പുകയുന്ന ബീഡിക്കുറ്റിയില്‍ കടിച്ചു പിടിച്ച് പുരികം പൊക്കി പാപ്പന്‍ പറഞ്ഞു.

കാലം മാറി, കാലത്തിനൊത്തു മാറണം. പീടിക ഒന്നു പരിഷ്കരിക്കണം. - മുതലാളിയുടെ മുഖം ചുളിഞ്ഞു.  പറഞ്ഞത് അബദ്ധം ആയെന്ന് പാപ്പന് മനസ്സിലായി.  പാപ്പന്‍ തുടര്‍ന്നു.

അല്ലെ അതു വേണമെന്നില്ല. പക്ഷേ നിങ്ങളുടെ ഈ നിരീശ്വരവാദം ഒക്കെ വിട്ടിട്ട് ഒരു വഴിപാട് നടത്തണം. പീടികയുടെ ഐശ്വര്യത്തിനായ്. - തികഞ്ഞ നിരീശ്വരവാദിയായ അപ്പു മുതലാളിക്ക് അത് തീരെ പിടിച്ചില്ല. എടുത്തു പറയാന്‍ പറ്റാത്ത ഏതോ ചീത്ത അയാള്‍ പാപ്പനെ വിളിച്ചു. പിന്നെയും അബദ്ധം പറ്റിയെന്ന് പാപ്പന് മനസ്സിലായി.  ഇനി ഇരുന്നാല്‍ പന്തിയല്ല - അയാള്‍ ചിന്തിച്ചു.  വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് പുകയും ഊതി പാപ്പന്‍ സൈക്കിളില്‍ കയറി യാത്രയായി.

ചീത്ത വിളിച്ചെങ്കിലും പാപ്പന്‍ പറഞ്ഞതിലും കാര്യമില്ലെ എന്ന് മുതലാളി ഒന്നു ആലോചിച്ചു.  വിഡ്ഡി കുറുപ്പിന് വെച്ചടി വെച്ചടി കയറ്റമാണ്.  ഹോട്ടല്‍ മുഴുവന്‍ ദൈവങ്ങളുടെ പടങ്ങളാണ്.  മുതലാളിയുടെ ഉള്ളിലെ നിരീശ്വരവാദിയുൺ പച്ചമനുഷ്യനുൺ തമ്മില്‍ ഒരു പിടിവലി നടന്നു.

അടുത്തുള്ള ദേവീക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. നാടെങ്ങും ആഘോഷമയം.  അന്പലപ്പറന്പില്‍ നാടകങ്ങളും ആഘോഷങ്ങളും നടക്കുന്നു. അന്നു കുറുപ്പ് നേരത്തെ കടയടക്കുന്നത് അപ്പു മുതലാളി ശ്രദ്ധിച്ചു.

താനെന്താടെ വിഡ്ഡി കുറുപ്പെ കടയടയ്ക്കുന്നത്

പുച്ഛം നിറഞ്ഞ ചിരിയോടെ മുതലാളി ചോദിച്ചു.  രൂക്ഷമായ ഒരു നോട്ടമല്ലാതെ ഒരു പ്രതികരണവും കുറുപ്പിന്‍റെ അടുത്തു നിന്നും ഉണ്ടായില്ല.

ഹ താന്‍ പിണങ്ങാതെ കാര്യം പറഞ്ഞിട്ടു പോടൊ.  മുതലാളി പിന്നെയും ചോദിച്ചു.

ഉം വയറും തിരുമ്മി കുറുപ്പ് പീടികയിലേക്ക് ചെന്നു.

ഇന്ന് ദേവിക്ക് വിശേഷ ദിവസമാണ്. ഇന്ന് വെടിവഴിപാട് നടത്തിയാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണ് വിശ്വാസം - കുറുപ്പ് പറഞ്ഞു.

പിന്നെ തന്നെപ്പോലുള്ള മണ്ടന്മാരായ നിരീശ്വരവാദികള്‍ക്ക് ഇതൊക്കെ കേള്‍ക്കുന്പോള്‍ തമാശയായിരിക്കും.

വയറും തിരുമ്മി കുറുപ്പ് നടന്നകന്നു.  എന്തോ ആലോചിച്ചിട്ട് അപ്പു മുതലാളി അവിടെ ഇരുന്നു.

താലപ്പൊലിയും ഘോഷയാത്രയുമായി ഉത്സവാഘോഷം അപ്പു മുതലാളിയുടെ കടയുടെ മുന്നിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.  താലമേന്തിയ പെണ്‍കുട്ടികള്‍, പഞ്ചവാദ്യം, ആനകള്‍, കാവടികള്‍ എല്ലാം ഒന്നിന് പിന്നാലെ ഒന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.  കസേര പുറത്തേക്കു നീക്കിയിട്ട് അപ്പുമുതലാളി തോര്‍ത്തുകൊണ്ട് കാറ്റു വീശിയിരുന്നു. ഇടയ്ക്ക് വെടിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. അത് അടുത്തടുത്ത് വന്നു.

മുതലാളി ഒരു രൂപ തന്നാല്‍ വെടിവഴിപാട് നടത്താം. - കറുത്ത് മെലിഞ്ഞ് വള്ളിനിക്കര്‍ ഇട്ട ഒരു പയ്യനാണ് അത് പറഞ്ഞത്.  കയ്യില്‍ വെടിക്കുറ്റികളുടെ ഒരു കുട്ടയും കത്തിച്ച കയര്‍ കഷണവും.  അപ്പു മുതലാളി ഒന്ന് ആലോചിച്ചു.  എന്നിട്ട് പെട്ടെന്ന് മേശ തുറന്ന് ഒരു രൂപ എടുത്ത് പയ്യന്‍റെ കൈയില്‍ കൊടുത്തു. 

ഠൊ - പൈസ കൊടുത്തതുൺ വെടി പൊട്ടിയതും ഒരുമിച്ചായിരുന്നു.

അയ്യോ - മുതലാളി അറിയാതെ നിലവിളിച്ചുപോയി.  കണ്ണു തുറന്നപ്പോഴേക്കും പയ്യന്‍ അടുത്ത കടയിലേക്ക് ഓടിപ്പോയിരുന്നു.  ഉടനെ ചെവിയില്‍ ഒരു വണ്ടു മൂളുന്നതുപോലെ മുതലാളിക്ക് തോന്നി. മുതലാളിയുടെ വലത്തെ ചെവിയിലും മുഖത്തും വെടിമരുന്നു പറ്റിയിരുന്നു. ഒന്നും മിണ്ടാതെ മുതലാളി കസേരയില്‍ പോയി ഇരുന്നു. ചെവിയിലെ മൂളല്‍ അപ്പോഴുൺ ശക്തിയായി തുടരുന്നുണ്ടായിരുന്നു. മുതലാളി ചെറുവിരല്‍ ചെവിയില്‍ ഇട്ടു കുലുക്കി നോക്കി.  തോളത്തു കിടന്ന തോര്‍ത്തെടുത്ത് ഒരറ്റം കൂര്‍പ്പിച്ച് ചെവിയില്‍ ഇട്ടുനോക്കി.  രക്ഷയില്ല. ചെവിയിലെ മൂളല്‍ അങ്ങനെ തന്നെ. പണ്ട് ദൂരദര്‍ശനില്‍ പരിപാടി തുടങ്ങുന്നതിനു മുന്പ് പഞ്ചവര്‍ണത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന ടെസ്റ്റ് സ്ക്രീനിന്‍റെ പിന്നണി ശബ്ദം പോലെ ആ മൂളല്‍ അങ്ങനെ തന്നെ നിന്നു.

താലപ്പൊലികള്‍ പിറകെ വന്ന് മേളം തകര്‍ക്കുകയാണ്.  മുതലാളി ഇടത്തെ ചെവി പൊത്തിപ്പിടിച്ചു നോക്കി.  ഒന്നും കേള്‍ക്കുന്നില്ല.  മൂളല്‍ മാത്രം.
 
പിറ്റെന്ന് രാവിലെ പീടികയില്‍ വന്ന പാപ്പന്‍ കണ്ടത് ദുഃഖിതനായി ഇരിക്കുന്ന അപ്പു മുതലാളിയെയാണ്.  പാപ്പന്‍ ആകെയുള്ള പത്ത് പല്ല് കാണിച്ച് ഒന്നു ചിരിച്ചു കാണിച്ചു.  മുറുക്കി കറ പിടിച്ച പാപ്പന്‍റെ പല്ലുകള്‍ ആ ഒട്ടിയ മുഖത്തിന് ഒരു ആഭരണമായിരുന്നു.  അപ്പു മുതലാളി ഒന്നും മിണ്ടിയില്ല.  പാപ്പന്‍ പതുക്കെ കുറുപ്പിന്‍റെ ചായക്കടയിലേക്ക് നീങ്ങി.

അല്ല കുറുപ്പേട്ടാ, നമ്മുടെ അപ്പു മുതലാളിക്ക് എന്തു പറ്റി.

ചായക്കടിയേല്ക്ക് തലമുട്ടാതെ കുനിഞ്ഞ് കയറിവന്ന് പാപ്പനോട് ചോദിച്ചു.  ചില്ലറ എണ്ണല്‍ നിര്‍ത്തി കുറുപ്പ് കണ്ണുമിഴിച്ച് പാപ്പനെ നോക്കി.

എന്ത്.  അയാള്‍ക്ക് എന്തുപറ്റി. - കുറുപ്പ് മുഖത്തിരുന്ന കണ്ണട കുറുപ്പ് മേശപ്പുറത്തു വെച്ചു.  പാപ്പന്‍ തുടര്‍ന്നു.

ഒരു വല്ലായ്മ, ഒരു ഉഷാര്‍ ഇല്ലാത്തതുപോലെ.

ചായ കുടിച്ചുകൊണ്ടിരുന്ന പഞ്ചായത്ത് മെന്പര്‍ ചാണ്ടിക്കുഞ്ഞ് കസേരയില്‍ നിന്ന് എണീറ്റ് പാപ്പന്‍റെ അടുത്തെത്തി.

എന്തു പറ്റി പാപ്പാ, നീ കാര്യം പറ.

ചുരുങ്ങിയ സമയം കൊണ്ട് കുറുപ്പിന്‍റെ ചായക്കട ചൂടുള്ള ഒരു തര്‍ക്കഭൂമിയായി മാറി.  കടയില്‍ കയറിയവരാരും പുറത്തേക്ക് വന്നില്ല.  അപ്പു മുതലാളിയുടെ മൗനമായിരുന്നു വിഷയം.  തര്‍ക്കത്തിന്‍റെ കൂടെ കുറുപ്പിന്‍റെ കച്ചവടവുൺ പൊടിപൊടിച്ചു.  ഒടുവില്‍ മെന്പര്‍ ഒരു തീര്‍പ്പു കല്‍പിച്ചു.  കുറുപ്പെ താന്‍ നല്ല ചങ്ങാതിയാണല്ലോ.  താന്‍ പോയി നയത്തില്‍ സംഗതി അറിഞ്ഞു വരണം - കുറുപ്പു പിന്നെയും തന്‍റെ ഉണ്ടക്കണ്ണ് തള്ളി.

കുറുപ്പ് മനസ്സില്ലാമനസ്സോടെ അപ്പു മുതലാളിയുടെ കടയിലേക്ക് നടന്നു.  പിന്നില്‍ നിന്നും പല കണ്ണുകള്‍ കുറുപ്പിനെ തള്ളി വിടുന്നുണ്ടായിരുന്നു.  തിരിഞ്ഞു നോക്കി കുറുപ്പ് നടന്നു.

താനെന്താടോ കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിക്കുന്നത്, എന്തു പറ്റി.

കുറുപ്പ് ചോദിച്ചു.  അപ്പു മുതലാളിക്ക് ഒരു കുലുക്കവും ഇല്ല.  താഴേക്കു നോക്കി ഒരേ ഇരുപ്പാണ്.  കുറുപ്പ് വന്നതും നിന്നതും ഒന്നും അയാള്‍ അറിഞ്ഞില്ല.  കുറുപ്പ് തല ചൊറിഞ്ഞു.  കുറച്ചു കൂടെ അടുത്തു ചെന്ന് കുറുപ്പ് ചോദ്യം ആവര്‍ത്തിച്ചു.

ഹെ  - അപ്പു മുതലാളി ഇടത്തെ ചെവി കുറുപ്പിന്‍റെ നേരെ ചെരിച്ചു.  കുറുപ്പ് അതിന്‍റെ അടുത്ത് കൈവച്ച് ചോദിച്ചു - തനിക്കെന്തുപറ്റി, വല്ലാതിരിക്കുന്നല്ലോ. മുതലാളി നടന്ന കഥ പറഞ്ഞു.  ഇപ്പോള്‍ വലത്തെ ചെവിയില്‍ ഒരു മൂളല്‍ അല്ലാതെ ഒന്നും കേള്‍ക്കാനില്ല.  മുതലാളി തല കുനിച്ചു.  കുറുപ്പിന്‍റെ മുഖം വാടി, കണ്ണു നിറഞ്ഞു.

എന്നാലും നിനക്കീ പറ്റു പറ്റിയല്ലോ.  മനുഷ്യന്‍റെ കാര്യം ഇത്രേ ഉള്ളൂ.

അപ്പു മുതലാളി അതു കേട്ടതായി കുറുപ്പിനു തോന്നിയില്ല.  താന്‍ തിരികെ പോവുകയാണെന്ന് ആംഗ്യഭാഷയില്‍ കാണിച്ചിട്ട് കുറുപ്പ് നടന്നകന്നു.  അപ്പോഴും അപ്പു മുതലാളി താടിക്കു കൈ കൊടുത്ത് ഒരേ ഇരുപ്പാണ്.

കുറുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രതീക്ഷിച്ച് ചായക്കടയില്‍ ഇരുന്നവരൊക്കെ പുറത്തു വന്നു.


എന്താ കുറുപ്പേട്ടാ പ്രശ്നം അതില്‍ ആരോ ചോദിച്ചു. കുറുപ്പ് എല്ലാവരേം ഒന്നു നോക്കീട്ട് ഒന്നും മിണ്ടാതെ അകത്തു കയറിപ്പോയി. തള്ളക്കോഴീടെ പുറകെ കുഞ്ഞുകോഴികള്‍ പിറകെ അകത്തേക്കു പോയി.  പപ്പന്‍ മാത്രം കൂട്ടത്തില്‍ നിന്നും മാറി തിരികെ അപ്പു മുതലാളിയുടെ അടുത്തേക്ക് നടന്നു.

വൈകുന്നേരൺ കുറുപ്പിന്‍റെ ചായക്കടയില്‍ പിന്നെയും എല്ലാവരും കൂടി.  അപ്പു മുതലാളിയെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു ചര്‍ച്ചാവിഷയം.

വൈദ്യനെ കാണിച്ചാലൊ - മെന്പര്‍ ചോദിച്ചു.

നാട്ടുവൈദ്യം ബെസ്റ്റാ - അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഏയ്, അതൊന്നും ശരിയാവില്ല.  കൊച്ചിയില്‍ കൊണ്ടുപോയി ഒരു നല്ല ഡോക്ടറെ കാണിക്കാം.  - കുറുപ്പ് പേന ചൂണ്ടിപിടിച്ചു പറഞ്ഞു.

അതു നടക്കില്ല - ഒരു ബീഡി കത്തിച്ചുകൊണ്ട് പാപ്പന്‍ കടയിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു.

മുതലാളിക്ക് ആശുപത്രി എന്നു പറയുന്നത് തന്നെ കലിയാണ്.  ഡോക്ടറെ കണ്ടാല്‍ പേടിച്ചു ബോധൺ കെടും, അതാണ് പ്രകൃതം.

ചായക്കടയില്‍ നിശബ്ദത പടര്‍ന്നു.  കട്ടന്‍കാപ്പിയും കുടിയും ചെലവായിക്കൊണ്ടിരുന്നു.  പക്ഷേ എന്തു ചെയ്യണം എന്നു മാത്രം ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല.

കുറുപ്പിന്‍റെ ഭാര്യ ഭാര്‍ഗവിയമ്മയാണ് അടുക്കളടുയെ മാനേജര്‍. കൈ കഴുകി ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചുകൊണ്ട് അവര്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നു.  വെളുത്ത് തടിച്ച, ഉച്ചിയില്‍ കുടുമ കെട്ടിയ അവര്‍ ആയകാലത്ത് ആ നാട്ടിലെ ഏറ്റവും സുന്ദരിയായിരുന്നു എന്നാണ് കുറുപ്പ് പറയാറ്.

കുറുപ്പിന്‍റെ അടുത്ത് വന്നുനിന്ന് അവര്‍ പറഞ്ഞു.

അല്ല, ഞാന്‍ ഒന്നു ചോദിക്കട്ടെ - എല്ലാ കണ്ണുകളും ആകാംക്ഷയോടെ അവരെ നോക്കി.

ഒരു വെടി പൊട്ടിയപ്പോഴാണല്ലോ അപ്പുവേട്ടന്‍റെ കാതടച്ചത്.  അപ്പൊ അടുത്ത വെടിയൊച്ചയില്‍ അതു തുറന്നാലൊ.

അവര്‍ കുറുപ്പിനെയും മറ്റുള്ളവരേയും മാറിമാറി നോക്കി.  നിശബ്ദത.  ഇമവെട്ടാതെ കണ്ണുകള്‍ കുറുപ്പിന്‍റെ മുഖത്ത് പതിഞ്ഞു.  കണ്ണാടിയൂരി മേശപ്പുറത്തു വെച്ച് കുറുപ്പ് ചെറുപുഞ്ചിരിയോടെ തന്‍റെ ഭാര്യയെ നോക്കി. പറഞ്ഞത് ശരിവെച്ചു കൊണ്ട് അയാള്‍ പതുക്കെ തലയാട്ടി.  ചായക്കടയില്‍ ചെറുപുഞ്ചിരികള്‍ അലയടിച്ചു.  കാപ്പി കുടിയുടെ വേഗത കൂടി.  ഒളിംപിക്സില്‍ മെഡല്‍ നേടിയ കായികതാരത്തെപോലെ ഭാര്‍ഗവിയമ്മ അഭിമാനത്തോടെ ഞെളിഞ്ഞു നിന്നു. താരത്തിന്‍റെ കോച്ചിനെപ്പോലെ കുറുപ്പും.

നമുക്ക് മുതലാളിയോട് ഇപ്പോ തന്നെ പോയി പറഞ്ഞാലൊ... ആവേശത്തോടെ പപ്പനാണ് അത് ചോദിച്ചത്.

വേണ്ട.  നേരമിരുട്ടി.  നാളെയാവട്ടെ. - കുറുപ്പ് പറഞ്ഞു.  ഒരു നല്ല സിനിമ കണ്ട് സന്തോഷത്തോടെ തീയേറ്റളില്‍ നിന്നും പോകുന്ന പ്രേക്ഷകരെപ്പോലെ സഭ പിരിഞ്ഞു.  ചായക്കടയില്‍ നിന്നും എല്ലാവരും സ്ഥലം വിട്ടപ്പോള്‍ ഭാര്‍ഗവിയമ്മയുടെ കൈയെടുത്ത് നെഞ്ചത്ത് വച്ച് കുറുപ്പ് പറഞ്ഞു. നിന്നെ നിന്‍റപ്പന്‍ പൊട്ടന്‍പിള്ള പഠിക്കാന്‍ വിട്ടിരുന്നുവെങ്കില്‍ നീ കുറഞ്ഞത് ഒരു കലക്ടര്‍ എങ്കിലും ആയേനേ.

എന്‍റച്ഛനെ പൊട്ടനെന്നു വിളിച്ചാലുണ്ടല്ലോ - പുഞ്ചിരി കലര്‍ന്ന ദേഷ്യത്തോടെ അവര്‍ പറഞ്ഞു.  എനിക്കീ ചായക്കടയിലെ പുകയുൺ പൊടിയും മതിയേ. - വിരല്‍കൊണ്ട് മേശപ്പുറത്ത് വരച്ചുകൊണ്ട് അല്പം ലജ്ജയോടെ അവര്‍ പറഞ്ഞു.  കുറുപ്പ് പുഞ്ചിരിയോടെ എഴുന്നേറ്റ് അവരെ ചേര്‍ത്തു പിടിച്ചു.  ചീവീടുകളുടെ ശബ്ദത്തിന്‍റെ ഇടയില്‍ ദൂരെയെവിടെയോ ഒരു പട്ടി ഓരിയിടുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

പിറ്റേന്നു കട തുറക്കാന്‍ വന്ന അപ്പു മുതലാളി ഒന്നു ഞെട്ടി.  പീടികപടിക്കല്‍ ഒരു ചെറിയ ആള്‍ക്കൂട്ടം.  കുറുപ്പും ഭാര്യയും മെന്പറും പിന്നെ നാട്ടിലെ ചില ഛോട്ടാ പ്രമുഖരും.  മുന്പില്‍ നെഞ്ചും വിരിച്ച് പാപ്പനും.  ബനിയന്‍റെ അടിയില്‍ നിന്നും പാപ്പന്‍റെ എല്ലുകള്‍ അഭിമാനത്തോടെ ഉന്തി നില്‍ക്കുന്നു.  അപ്പു മുതലാളിക്ക് കാര്യം പിടികിട്ടിയില്ല.  ഇനി പാപ്പന് ലോഡെടുക്കുന്നതിന്‍റെ കൂലി പോര എന്നെങ്ങാനും മെന്പറോട് പരാതിപ്പെട്ടു കാണുമോ.  അതോ കുറുപ്പ് പകവീട്ടലിന് നില്‍ക്കുകയാണോ.  അതോ പാര്‍ട്ടി പിരിവിന് അഞ്ചു രൂപ മാത്രം കൊടുത്തതിന്‍റെ  ദേഷ്യം തീര്‍ക്കാന്‍ മെന്പറെങ്ങാനും വിളിച്ചു കൂട്ടിയതാണോ ഇവരെയെല്ലാം. അപ്പു മുതലാളി തല ചൊറിഞ്ഞങ്ങനെ നിന്നു.  കട തുറക്കാനായി അപ്പു മുതലാളി മുന്നോട്ടു വന്നു.  മനസ്സില്‍ ഉള്ള ഭയം വെളിയില്‍ കാണിക്കാതെ ഇടതും വലതും നോക്കാതെ മുതലാളി മുന്പോട്ടു കാല്‍വച്ചു.  കൂടി നിന്നവരെല്ലാം ഒരു ചുവട് മാറിനിന്നു.  മുതലാളി കട തുറന്ന് കസേരയില്‍ ഇരുന്നു.  പാപ്പന്‍ മുതലാലീടെ അടുത്തു ചെന്നു.


മുതലാളീ - പാപ്പന്‍ വിളിച്ചു.

മുതലാളീയുടെ ചെവി ഇപ്പോള്‍ സുഖമായോ.  ഇല്ലെങ്കില്‍ ഒരു പ്രതിവിധിയുമായി ആണ് ഞങ്ങള്‍ വന്നിരിക്കുന്നത്.

പാപ്പന്‍ പുഞ്ചിരിയോടെ പറഞ്ഞു.  പുറകില്‍ നിന്നവര്‍ ഒരുമിച്ച് തലയാട്ടി.  അപ്പു മുതലാളി കുന്തം വിഴുങ്ങിയതുപോലെ ഇരിക്കുകയാണ്.

മുതലാളീ - പാപ്പന്‍ പിന്നെയും വിളിച്ചു.  മുതലാളി തലയുയര്‍ത്തി എല്ലാവരേം ഒന്നു നോക്കി എന്നിട്ടു പറഞ്ഞു.

ഇപ്പോള്‍ കുറവുണ്ട്.  എന്നാലും ചെറിയൊരു മൂളല്‍ ഉണ്ട്, സാരമില്ല.

കൂടി നിന്നവര്‍ തമ്മില്‍ നോക്കി.  നിശബ്ദത മുറിച്ചുകൊണ്ട് കുറുപ്പിന്‍റെ ഭാര്യ മുന്നിലേക്ക് വന്നു.

അപ്പു അണ്ണാ അങ്ങനെ പറയരുത്.  നമുക്ക് അത് പൂര്‍ണമായും മാറ്റണ്ടേ.  ഈ ചെറിയ മൂളലുകൊണ്ട് നടക്കുവാന്‍ പറ്റുമോ.

അപ്പു മുതലാളി ഭാര്‍ഗവിയമ്മയെ അടിമുടിയൊന്നു നോക്കി.  പണ്ട് അപ്പു മുതലാളിക്ക് ഭാര്‍ഗവിയമ്മയുടെ കല്യാണ ആലോചന വന്നതാണ്. കേശുപണിക്കര്‍ ജാതകം ചേരുന്നില്ല എന്ന് പറഞ്ഞാണ് അത് മുടങ്ങിപ്പോയത്. കുറുപ്പ് കള്ളുവാങ്ങിക്കൊടുത്ത് പണിക്കരെകൊണ്ട് പറയിച്ചതാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ വിശ്വസിക്കുന്നത്. അന്നു തുടങ്ങിയതാണ് മുതലാളിയും കുറുപ്പും തമ്മിലുള്ള ഗള്‍ഫ് വാര്‍.

എന്നാലും നീ എന്‍റെ കൈവിട്ടുപോയല്ലോടീ ഭാര്‍ഗവീ എന്ന മട്ടിലായിരുന്നു മുതലാളിയുടെ നോട്ടം. ആ നോട്ടത്തില്‍ ഭാര്‍ഗവിയമ്മയ്ക്ക് ചെറിയൊരു ചമ്മല്‍ അനുഭവപ്പെട്ടു. വയസ്സുകാലത്ത് മറന്നു തുടങ്ങിയ ലജ്ജ എന്ന വികാരൺ അവരെ മൂടി പൊതിഞ്ഞു.  കുറുപ്പിന്‍റെ കണ്ണു ചുവന്നു.  പാപ്പനു ചിരി വന്നു.

മുതലാളീ - പാപ്പന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ വിളിച്ചു.  മുതലാളിയും ഭാര്‍ഗവിയും ഒരുമിച്ച് ഞെട്ടി.

ഭാര്‍ഗവിയമ്മയെ തള്ളി നീക്കി പാപ്പന്‍ മുതലാളിയുടെ തോളത്ത് കൈവച്ച് പറഞ്ഞു.

മുതലാളി നമുക്കിതു പരിഹരിക്കണം. മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം.  ഒരു വെടികാരണം പോയ കേള്‍വി മറുവെടികൊണ്ട് ശരിപ്പെടുത്തണം - മുതലാളിയുടെ മുഖം തെളിഞ്ഞു.


അതെങ്ങനെ

ഞാന്‍ പറയാം.

കുറുപ്പിന്‍റെ വികാരത്തെ മാനിക്കാതെ ഭാര്‍ഗവിയമ്മ തുടര്‍ന്നു.

ആദ്യത്തെ വെടികേട്ടപ്പോഴാണല്ലോ മൂളല്‍ തുടങ്ങിയത്. അതിനു പരിഹാരവും വെടി തന്നെ. അതേപോലെ ഒരു വെടി കൂടെ വെക്കുക അപ്പൊ ചെവി തുറക്കും.

തോളത്തു കിടന്ന തോര്‍ത്ത് ഒന്നുകൂടെ വലിച്ചു ചുറ്റിക്കൊണ്ട് അവര്‍ പറഞ്ഞു നിര്‍ത്തി.

അപ്പു മുതലാളിയുടെ മുഖത്ത് പ്രതീക്ഷയുടെ ഒരു പൂത്തിരി കത്തി.  അയാള്‍ പുഞ്ചിരിയോടെ ഭാര്‍ഗവിയമ്മയെ നോക്കി.  ഭാര്‍ഗവിയമ്മ തല താഴ്ത്തി കുറുപ്പിന്‍റെ മുഖം പിന്നെയും ചുവന്നു.


ഉത്സവത്തിന്‍റെ അവസാന ദിവസമായിരുന്നു അന്ന്.  വൈകുന്നേരമുള്ള താലപ്പൊലിയും എഴുന്നള്ളത്തും ബഹുകേമമാണ്. പതിവില്ലാതെ അപ്പുമുതലാളിയുടെ കടയുടെ മുന്പില്‍ ഒരു ആള്‍കൂട്ടമായിരുന്നു. മുന്പില്‍ തന്നെ പാപ്പനും കുറുപ്പും മെന്പറും ഭാര്‍ഗവിയമ്മയും എല്ലാം ഉണ്ടായിരുന്നു.  ബലൂണും കാറ്റാടിയും കാത്തിരിക്കുന്ന കുട്ടികളെക്കാള്‍ ആകാംക്ഷയുണ്ടായിരുന്നു അവരുടെ മുഖത്ത്.  അതിന്‍റെ ഇടയില്‍കൂടി ഇടയ്ക്കിടയ്ക്ക് മുതലാളിയുടെ മുഖവും മിന്നി മായുന്നുണ്ടായിരുന്നു. 

താലപ്പൊലിയും പഞ്ചവാദ്യവും എഴുന്നള്ളത്തും മെല്ലെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ദൂരേന്നു കേട്ടു തുടങ്ങിയിരുന്ന വെടി ശബ്ദം അടുത്തു തുടങ്ങി. ആ ശബ്ദം അടുക്കുന്തോറും മുതലാളിയുടെ കടയുടെ മുന്പിലെ കൂട്ടത്തിന്‍റെ ആവേശവും കൂടിത്തുടങ്ങി. കുത്തിയിരുന്ന കുറുപ്പ് പയ്യെ നടുതിരുമ്മി എണീറ്റു നിന്ന് എത്തിനോക്കി. പാപ്പന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

ദേ ആ വെടിവഴിപാടു പയ്യന്‍ വരുന്നു.

കൈയിലിരുന്ന ചുവന്ന ഡയറി ചൂണ്ടിപിടിച്ച് മെന്പര്‍ പറഞ്ഞു. പാപ്പന്‍ പയ്യന്‍റെ അടുത്തേക്കോടി. പാപ്പന്‍റെ വരവു കണ്ട് പയ്യന്‍ ഭയന്ന് തിരിഞ്ഞോടാന്‍ ഭാവിച്ചു.

നീ പേടിക്കാതെടാ ചെറുക്കാ, നിന്നെ ഞാനൊന്നും ചെയിയ്ല്ല.

പാപ്പന്‍ ശ്വാസം എടുക്കാന്‍ ഉള്ള ശ്രമത്തിനിടെ പറഞ്ഞു. കുന്തു വിഴുങ്ങിയപോലെ വെടിക്കുറ്റിയും പിടിച്ചവന്‍ നിന്നു.

ഒരു ചെറിയ ആഘോഷത്തോടെയാണ് ആ പയ്യനെ അപ്പു മുതലാളിയുടെ കടയിലേക്ക് കൊണ്ടുവന്നത്.  പയ്യനപ്പോഴും ഒന്നും മനസ്സിലായില്ല. അവന്‍റെ മുഖത്ത് ഭയം തത്തിക്കളിച്ചു. പയ്യനെ കണ്ടപ്പോള്‍ അപ്പു മുതലാളി കസേരയില്‍ നിന്നും എണീറ്റു. പട്ടാളത്തില്‍ യുദ്ധത്തിനു പോയി വന്ന മകനെ കണ്ട ഒരച്ഛന്‍റെ വികാരമായിരുന്നു അയാളുടെ മുഖത്ത്.

നിന്‍റെ കൈയിലെ ഏറ്റവും വല്യ വെടിക്ക് എത്രയാ രൂപ. - കുറുപ്പാണ് ചോദിച്ചത്.

പ...പ... പത്ത് രൂപ - അവന്‍ പറഞ്ഞു. അവന്‍റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ വിരണ്ടു. കള്ളനെ കണ്ട് തോക്കെടുക്കുന്ന പോലീസിനെപോലെ മടിക്കുത്തില്‍ നിന്നും കുറുപ്പ് പത്ത് രൂപയുടെ ഒരു നോട്ടെടുത്തു നീട്ടി.

വെക്കെടാ വെടി - അയാള്‍ ഗര്‍ജിച്ചു. പയ്യന്‍ കയ്യില്‍ ഇരുന്ന ഏറ്റവും വലിയ വെടിക്കുറ്റിയെടുത്തു.  മിന്നാമുനുങ്ങുപോലെ മിന്നിനിന്ന കയര്‍ എടുത്ത് അവന്‍ ഊതി.  തീക്കനല്‍ ഒന്നുകൂടി ശക്തിയില്‍ പ്രകാശിച്ചു.  കനല്‍ വെടിക്കുറ്റിയുടെ അടുത്തേക്ക് നീങ്ങി.  കുറുപ്പും സംഘവും ചെവിപൊത്തി കുനിഞ്ഞു. മുതലാളിയുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി വിടര്‍ന്നു. പയ്യന്‍റെ മുഖത്തു നിന്ന് ഒരു തുള്ളി വിയര്‍പ്പ് നിലത്ത് ഊറ്റി വീണു. - പയ്യന്‍റെ മുഖത്തു നിന്ന് ഒരു തുള്ളി വിയര്‍പ്പ് നിലത്ത് ഊറ്റി വീണു.  ശ്.... ശ്..... ശ്.... വെടിക്കുറ്റി കത്തി തുടങ്ങി.  ഒരു നിമിഷം നിശബ്ദം. ഠോ ആ നാടെങ്ങും കുലുങ്ങി.  അതിന്‍റെ പിറകെ അയ്യോ എന്ന മുതലാളിയുടെ വിളിയും ചെവിയും കണ്ണും പൊത്തി നിന്നവര്‍ മെല്ലെ കണ്ണു തുറന്നു.  പിന്നെ ചെവിയും.  കടയ്ക്കുള്ളില്‍ ആകെ കറുത്ത പുക മാത്രം. കൈയിലിരുന്ന തോര്‍ത്തെടുത്ത് കുറുപ്പ് വീശി.

പയ്യെ പുക തെളിഞ്ഞു തുടങ്ങി. പുകയ്ക്ക് പിന്നില്‍ അതാ ഒരു കറുത്ത രൂപം.  വായില്‍ നിന്നും മൂക്കില്‍ നിന്നും പുക വരുന്നുണ്ടായിരുന്നു.  മുഖത്ത് വെച്ചിരുന്ന കണ്ണടയുടെ ചില്ലുകള്‍ പൊട്ടിയിരിക്കുന്നു.  വായ് പിളര്‍ന്നു അങ്ങനെ നില്‍ക്കുകയാണ്.  അതെ അപ്പു മുതലാളി തന്നെ.  പയ്യന്‍റെ പൊടിപോലുമില്ലായിരുന്നു അവിടെയെങ്ങും.

മുതലാളിയുടെ നില്പ് കണ്ട് കൂട്ടത്തില്‍ ഉണ്ടായിരുന്നവരെല്ലാം നാലുപാടും ഓടി.  അവസാനം കുറുപ്പും ഭാര്യയും പാപ്പനും മാത്രമായി.

മുതലാളീ - പാപ്പന്‍ പയ്യെ വിളിച്ചു.  അപ്പു മുതലാളി ഒന്നും പറയാതെ, വായ് പോലും അടക്കാതെ കസേരയില്‍ ഇരുന്നു. പൊട്ടിയ കണ്ണട മുഖത്തു നിന്നും താഴെ വീണു.  കുറുപ്പും ഭാര്യയും മുഖത്തോടു മുഖം നോക്കി. കൈയിലിരുന്ന തോര്‍ത്തെടുത്ത് കുറുപ്പ് മുതലാളിയുടെ മുഖം തുടച്ചു. പാപ്പന്‍ തല ചൊറിഞ്ഞു.

പത്തു ദിവസത്തോളം കടയടഞ്ഞു കിടന്നു.  പതിനൊന്നാം ദിവസം അപ്പു മുതലാളി കടയിലെത്തി. അന്നും പാപ്പന്‍ പതിവു തെറ്റിക്കാതെ രാവിലെ ഹാജരായി.

മുതലാളീ, സുഖമാണൊ - പാപ്പന്‍ ഉറക്കെ ചോദിച്ചു.  നിര്‍വികാരമായി അപ്പു മുതലാളി അയാളെ നോക്കി. പാപ്പന്‍ ആംഗ്യഭാഷയില്‍ എന്തോ കാണിച്ചു.  മുതലാളി കഴുത്തില്‍ തൂങ്ങി കിടന്ന എന്തോ രണ്ടു സാധനങ്ങള്‍ എടുത്ത് ചെവിയില്‍ കുത്തികയറ്റി എന്നിട്ട് ചോദിച്ചു.

എന്താാാാ...

സുഖമാണോന്ന്, ഇപ്പോള്‍ ചെവി കേള്‍ക്കാമോ.  - പാപ്പന്‍ സര്‍വ്വശക്തിയും എടുത്ത് ചോദിച്ചു.

ഈ കുന്ത്രാണ്ടം വെച്ചാല്‍ ചെറുതായിട്ട് കേള്‍ക്കാം.  മാറ്റിയാല്‍ രണ്ടു ചെവിയിലും വണ്ടു മൂളുന്ന ശബ്ദം മാത്ര്.

അപ്പു മുതലാളി നെറ്റി ചുളുക്കി പറഞ്ഞു.  ദൂരെയെവിടെയോ ഒരു കതിനാ പൊട്ടുന്ന ശബ്ദം കേട്ടു..

Friday, October 30, 2015

Belly Ho!

Sharing another thought:

Few days back a friend of mine asked me if I take beer. I said I don't... I could see his eyes almost popping out with surprise followed by the expected remark  'are you kidding ???'. Now I too was curious to know why he asked me that question, I had nothing against beer or any other drinks, but I just prefer not to drink, though I do enjoy taking wine once in a while.
Coming back to the point.. .the reason he asked me was because I had what he calls a  'beer belly', which I too agree [though I hate to]. But then does every 'beer belly' imply that the person is addicted to beer?
I am not trying to project my drinking habits here, nor am I trying to accuse the poor guy of his wrong conclusion. The point I am coming to is what I call 'pre-assumption', not sure if such a terminology actually exists in English literature. I have seen and to be very frank, I too have made this mistake of judging people by the way they look or the way they project themselves. A well dressed and clean looking person is most often 'Judged' as a good guy/lady and a freaky looking is mostly categorized as an outlaw. The degree of judgement between a gentleman and a outlaw varies on how crazy he or she looks.
Another funny attribute that plays a major role is how much you talk, you talk too much and you are labelled as a silly character. You remain silent and you get the name of either a genius  [if you are lucky enough] or a character which belong to the 'last generation'.
Why I am mentioning all these is because I feel that the real reason for most of the disappointment that happens in life is because of the wrong judgement [good or bad] we make based on the attributes that we see in a person. Sometimes it may prove just 100% wrong... it really pays to just take some time, dig in an inch deeper and understand the person properly before you decide to like or hate him.
I have decided to reduce my belly a bit, not because of the  'beer guy' image I accomplished, but because I prefer not to spend money on a new pair of trousers to push my belly in :)