ബെൽ അടിച്ചു, ലഞ്ച് ബ്രേക്ക് കഴ്ഞ്ഞു ക്ലാസ്സിൽ കയറാനുള്ള ബെൽ ആണ്. പൈപ്പിൽ നിന്നും ഒരു കവിൾ വെള്ളം കൂടെ കുടിച്ചു ഞാൻ ക്ലാസ്സിലേക്ക് ഓടി. ഓടുന്നവഴി ടൈ എടുത്തു മുഖം തുടക്കനും മറന്നില്ല, അതുകൊണ്ടു അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ… 4 A , അതാരുന്നു എന്റെ ക്ലാസ്
കേസിൽ സാദാരണ സീറ്റ് രൊറ്റഷൻ ആണ്.. എന്നുവച്ചാൽ ഈ ആഴ്ച ഫസ്റ്റ് ബെഞ്ച് ആണെങ്കിൽ അടുത്ത ആഴ്ച സെക്കന്റ് അങ്ങനെ നമ്മൾ കറങ്ങണം. എനിക്കുമാത്രം അത് ബാധകമല്ലാരുന്നു. സെക്കന്റ് ബെഞ്ചിൽ പോയാൽ ടീചെർക്കോ ടീച്ചറെ എനിക്കോ കാണാൻ പറ്റില്ലാരുന്നു. അതുകൊണ്ടു തന്നെ എലലരുടേം പൊതു ശത്രുവായി ഞാൻ മാറി . ഫസ്റ്റ് ബെഞ്ചിൽ എത്തുമ്പോൾ ബാക്കി എല്ലാര്ക്കും ഞെരുക്കമാണ്. ഞാൻ അവിടെ ഒരു അധികപ്പറ്റായി എപ്പോഴുണ് കണക്കും, എന്നാൽ എന്റെ സ്ഥായിയായ അവസ്ഥ ഇതേ ഞെരുക്കമാണ് എന്ന് മനസിലാക്കാനുള്ള മാനസിക വളർച്ച അന്ന് എന്റെ കൂട്ടുകാർക്കു ഉണ്ടാരുന്നില്ല, ചിലർക്ക് എപ്പോഴുമില്ല
അങ്ങനെ ബെഞ്ചിന്റെ അറ്റത്തു ഒരു കുറ്റവാളിയെപോലെ ഞാൻ അള്ളിപ്പിടിച്ചു ഇരുന്നു . അടുത്തത് ഇംഗ്ലീഷ് ക്ലാസ് ആണ്. കഴിഞ്ഞ ക്ലാസ്സിൽ ഇട്ട ഡിക്ടഷൻ എന്റെ മനസിലേക്ക് ഓടിവന്നു . ഇംഗ്ലീഷിൽ ഞാൻ സാമാന്യം ഭേദം ആരുന്നു എന്നാൽ എന്റെ കൈപ്പട വളരെ മോശമരുന്നു. കാക്ക എന്തോ ചികഞ്ഞന പോലെ … നിനേക്കാൾ ചെറുതാണല്ലോ നിന്ടെ അക്ഷരം എന്നൊക്കെ സ്ഥിരം കമന്റ്‌സ് കേൾക്കാറുണ്ടാരുന്നു ടീരന്മാരുടെ അടുത്തു നിന്നും. പലപ്പോഴുണ് ഉത്തരക്കടലാസു കിട്ടിക്കഴിഞ്ഞാൽ ഒരു അഞ്ചു മാർക്ക് കൂടുതൽ കിട്ടാറുണ്ട് . ചന്തയിൽ വിലപേശുന്നപോലെ ഞാൻ ദേ എഴുതിയതു ഇന്നത് ആണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി മാർക്ക് വാങ്ങും. വൈ കാണ്ട് യു റൈറ്റ് ഇറ്റ് ക്ലീർലി എന്നുള്ളത് സ്ഥിരം പല്ലവി ആണ് .
സൂസൻ ടീച്ചർ ആരോടോ എന്തോ ദേഷ്യം ഉള്ളതുപോലെ ക്ലാസ്സിലേക്ക് കയറിവന്നു. ചീറിപ്പാഞ്ഞു വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഗുഡ് ആഫ്റ്റർനൂൺ ടീച്ചർ, ഞങ്ങൾ എണീറ്റുനിന്നു ഒരേ സ്വരത്തിൽ ഈണത്തിൽ പറഞ്ഞു, അത് കേള്കാത്തപോലെ ടീച്ചർ കയ്യിൽ ഇരുന്ന ഡിക്ടഷൻ പേപ്പറുകൾ മേശയിലേക്കു ഇട്ടു, റെയിൽവേ സ്റ്റേഷനിൽ ചില പോർട്ടർമാർ ചരക്കു ഇറക്കും പോലെ. എന്റെ നെഞ്ചിടിപ്പ് കൂടി, ഈശ്വര ഡിക്ടഷൻ പേപ്പർ . എനിക്ക് പരീക്ഷ ഉത്തര കടലാസ് പോലും ഇത്രേം പേടി ഇല്ല, പക്ഷെ ഡിക്ടഷൻ, അതും എന്റെ കൈപ്പട… പൊട്ടിയത് തന്നെ…
ടീച്ചർ കസേരയിൽ ഇരുന്നു.. ഞങ്ങളെ ആരെയും നോക്കാതെ കടലാസുകൾ ഒന്നുടെ അടുക്കി വിതരണം തുടങ്ങി. എപ്പോ രണ്ടു കാര്യങ്ങൾ സംഭവിക്കാം ഒന്നുങ്കി പേര് മാത്രം വിളിച്ചു കടലാസ് കൊടുക്കും ഇല്ലേ പീരിന്റെ കൂടെ കിട്ടിയ മാർക്കും പറയും, രണ്ടാമത്തെ രീതിയാണ് എനിക്ക് പേടി . "എബി ", ടീച്ചർ ആദ്യത്തെ പേപ്പർ എടുത്തു കയ്യിൽ പിടിച്ചു പേര് വിളിച്ചു…. പീരുമാത്രമല്ല ടീച്ചർ വിളിച്ചു പറഞ്ഞത് പിറകെ വാല് പോലെ അതാ മാർക്ക്…. "ടവെന്റിഫൈവ്", അബി എവിടെനിന്നോ ഓടിവന്നു പേപ്പർ വാങ്ങി വലത്തേ കൈ വായുവിൽ കറക്കി ആഹ്‌ളാദ പ്രകടനം നടത്തി തിരികെ ഓടി. ടീച്ചർ അത് കണ്ടഭാവം കാണിച്ചില്ല.
പിന്നെയും പേരുകളും പ്രകടനങ്ങളും കുറേ നടന്നു… എന്റെ പേപ്പർ അടുത്തു തുടങ്ങി, ചില പഴയ മലയാളം സിനിമയിൽ വില്ലൻ നടിയെ ആക്രമിക്കാൻ വരുമ്പോൾ കേൾക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്റെ ചെവികളിൽ മുഴങ്ങി … ഞാൻ ഡെസ്കിൽ അള്ളിപ്പിടിച്ചു ഈശ്വരാ നാണം കെടുത്തരുതേ, ഒന്നും ഇല്ലേലും എന്റെ മാർക്ക് അവർ വിളിച്ചു കൂവരുതേ … ഞാൻ പ്രാർത്ഥനയിൽ മുഴുകി.. കണ്ണുകൾ ഇറുക്കിയടച്ചു .
"ശരത് ", ഒരു ഇടിവെട്ടിയപോലെ തോനി എനിക്ക് … ഞാൻ പയ്യെ എണിറ്റു "ട്വന്റി "... കിലുക്കത്തിൽ ഇന്നോസ്ന്റ് ചേട്ടൻ പറഞ്ഞപോലെ "ഒന്നുടെ പറഞ്ഞെ" എന്ന് പറയാൻ എനിക്ക് തോന്നി .. സ്ലോ മോഷനിൽ ഞാൻ നടന്നു പേപ്പർ കൈപറ്റി … അതിനേക്കാൾ സ്ലോ മോഷണത്തിൽ തിരികെ പോയി ഇരുന്നു … ആരാടാ ചോദിയ്ക്കാൻ എന്നുള്ള ഭാവം അറിയാതെ മുഖത്തു തത്തികളിച്ചു … പെട്ടെന്ന് ഞാനും അവരിൽ ഒരാളായ തോന്നൽ … അരാചന്ദിയിൽ നിന്നും പൃഷ്ഠത്തിനു ഞാൻ ഫുൾ ചന്ദിയായി പ്രൊമോഷൻ കൊടുത്തു അങ്ങോട്ട് തള്ളി കയറി ഇരുന്നു …
അടുത്തിരുന്ന ജിതേന്ദ്രക്കു അത് അത്ര സുഖിച്ചില്ല … "ക്യാൻ ഐ സീ യുവർ ഷീറ്റ് പ്ളീസ്", അവൻ ചോദിച്ചു … "ഓക്കേ ", ഞാൻ സധൈര്യം "കൊണ്ട് പോടെ " എന്നുള്ള മട്ടിൽ പേപ്പർ ച്ചു നീട്ടി.. ഒരു നിമിഷം .. അവൻ ചാടി എഴുനേറ്റു ഡെസ്കിന്റെ മുകളിലൂടെ ചാടി ടീരനെ ലക്സമാക്കി ഓടി, എനിക്കൊന്നും പിടികിട്ടിയില്ല..ഈശ്വര എന്ത് പാരയാണ് അവൻ വക്കാൻ പോകുന്നത് ?
ഞാൻ എണിറ്റു , അവൻ ഏതൊക്കെയോ പറയുന്നു ടീച്ചറിന്റെ മുഖം ചുളിയുന്നു … ഒന്നു മാത്രം ഞാൻ കേട്ട് അവർ പറയുന്നത് "ഐ വാസ് ആൾസോ തിങ്കിങ് ഹൌ ദിസ് ഫെൽലോ ഗോഡ് ദിസ് മച് മാർക്ക് ", ടീച്ചർ അതും പറഞ്ഞെ എന്നെ രൂക്ഷമായി നോക്കി … ഞാൻ അപ്പോഴും പൊട്ടൻ ആട്ടം കാണുന്നകണക്കു നിൽക്കുകയാണ്.
ക്ലാസ്സിൽ ഒരു വല്ലാത്ത നിശബ്ദത എല്ലാരും എന്നെ തന്നെ നോക്കുന്നു . ജിതേന്ദ്ര യുദ്ധം ജയിച്ചപോലെ തിരികെ പോയി ഇരുന്നു അവന്റ്റെ മുഖത്തു ഒരു പുഞ്ചരി ഉണ്ടാരുന്നു… വെട്ടാൻപോകുന്ന മാടിനെനോക്കി അറവുകാരൻ ചിരിക്കുംപോലെ , ടീച്ചർ എന്തൊക്കെയോ കുത്തി കുറിക്കുന്നു… പേപ്പർ തിരികെ നീട്ടിപിടിച്ചു അവർ അലറി "ശരത് ഫൈവ് മാർക്സ്", ക്ലാസ്സിൽ അങ്ങ് ഇങ്ങായ് അമർത്തിപിടിച്ച ചർച്ചകളും ചിരിയും. ടീച്ചർ പേപ്പർ നീട്ടി, ഞാനൊരു യന്ത്ര മനുഷ്യനെപ്പോലെ പോയി അത് കൈപറ്റി തിരികെ വന്നിരുന്നു...
ശരി ഉത്തരങ്ങൾക്കു പകരം തെറ്റു ഉത്തരണങ്ങളാണ് ടീച്ചർ എണ്ണി മാർക്കു ഇട്ടതു അതാണ് അഞ്ചിന് പകരം നിനക്ക് ഇരുപതു കിട്ടിയത്, ജിതേന്ദ്ര എന്നിൽ ജ്ഞാനം പകർന്നു. ഒന്നും എന്റെ തലയിൽ കയറിയില്ല...എന്തൊക്കെയോ മുഴക്കങ്ങൾ മാത്രം .
ക്ലാസ് കഴ്ഞ്ഞു ടീച്ചർ പോയി അടുത്ത പീരിയഡ് ഫ്രീ ആരുന്നു , ഞാൻ കടലാസെടുത്തു ഒന്നുടെ ഓടിച്ചു നോക്കി , അതിൽ ശരി ഉത്തരങ്ങള്കും വെട്ടിട്ടു വച്ചേക്കുന്നു , ടീച്ചർഡ് കുറ്റമല്ലന്റെ .. നേരത്തെ പറഞ്ഞപോലെ എന്റെ കൈപ്പടയുടെ വിശേഷം . അങ്ങനെ കണ്ട ഉത്തരങ്ങളെല്ലാം ഞാൻ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി ധൈര്യം കൈവിടാതെ സ്‌റ്റാഫ്‌റൂമിനെ ലക്സമാക്കി നടന്നു . എനിക്കന്നും ഇന്നും പേടിയുള്ള രണ്ടു സ്ടലങ്ങളാണ് ഡെന്റൽ ക്ലിനിക്കും സ്റ്റാഫ്‌റൂമും . എന്നലുംപേടിച്ചു വിറച്ചു ഞാൻ അവിടെ എത്തി. "മെയ് ഐ കം ഇൻ പ്ളീസ് ", ഞാൻ ചോദിച്ചതു ആരും കേട്ടില്ല .. സൂസൻ ടീച്ചർ എന്നെ കണ്ടു "മ്മ്മ് എന്താ ? സ്ഥിരം പരിപാടിക്ക് വന്നതാകും " അവർ പറഞ്ഞു അതോടെ ഉണ്ടാരുന്ന ധൈര്യം എല്ലാം ആവിയായി, ഞാൻ എബൌട്ട് ടേൺ അടിച്ചു "കം ഹിയർ " പുറകിൽ നിന്നും സൂസൻ ടീച്ചർ വിളിച്ചു , ഞാൻ വിയർത്തു കുളിച്ചു പേപ്പർ നീട്ടി "ടീച്ചർ ക്യാൻ യു പ്ലസ്സ് റീച്ചക്ക് ...ഞാൻ പെന്സില് വച്ച് മാർക്ക് ചെയ്‌ത ….", അവർ പേപ്പർ വാങ്ങി നോക്കി "നീ ഉറുദുവോ സംസ്കൃതമോ വല്ലോം പഠിച്ചിട്ടുണ്ടോ? നിന്റെ e , a , r എല്ലാം ഒരുപോലെ ഇരിക്കും . അവർ എന്തൊക്കെയോ കുത്തികുറിച്ചു .. പേപ്പർ നീട്ടി "ഇന്ന … കൊണ്ടുപോ ", ഞാൻ പേപ്പർ വാങ്ങി "തങ്ക യു ടീച്ചർ " എന്ന് പറഞ്ഞു തടിയൂരി .
സ്റ്റാഫ്‌റൂമിന്റെ റഡാറിൽ പാതിയില്ല എന്ന് ഉറപ്പു വന്നപ്പോ ഞാൻ പയ്യെ പേപ്പർ തുറന്നു നോക്കി …. ഇരുപത്തി അഞ്ചിൽ പതിനഞ്ചു … ആശ്വാസം ജയിച്ചു …
സ്കൂളിൽ നിന്നും വന്നാൽ പിന്നെ അമ്മയും അച്ഛനും വരുന്നതും നോക്കി നിൽപ്പാണ് പ്രധാന പണി. റോഡിൻറെ സൈഡിൽ ആരുന്നു വീട് . ദൂരെനിന്നും ആ ചന്ദന കളർ വെസ്പ സ്കൂട്ടർ കാണുമ്പോഴാണ് ആശ്വാസം . വന്നു കയറും മുൻപേ ഞാൻ പേപ്പർ നീട്ടി… മാർക്ക് കുറഞ്ഞു പോയി … ഞാൻ മുൻകൂർ ജാമ്യം എടുത്തു,അച്ഛൻ അമ്മയെനോക്കി അറിയാതെ ചിരിച്ചുപോയി . അമ്മ ഗൗരവം വിടാതെ പേപ്പർ വാങ്ങി നോക്കി. അടുത്തതവണ ഫുള്ള് വാങ്ങണം നീ … ഞാൻ നോൺ സ്റ്റോപ്പ് ആയി തലകുലുക്കി …. അമ്മയുടെ കയ്യിലേ ബാങ്കിലേക്ക് നോക്കി … എനിക്ക് വല്ലോം വാങ്ങിയോ ? സ്ഥിരം ചോദ്യം ആവർത്തിച്ചു.
"ഉമ്മ് എന്തുപറ്റി സാറിന് ഒരു ഉഷാർ ഇല്ലല്ലോ " ഭക്ഷണം കഴ്ഞ്ഞു അമ്മയെ കെട്ടിപിടിച്ചു കിടന്ന എന്നോട് അമ്മ തിരക്കി , ക്ലാസ്സിൽ നടന്ന കാര്യങ്ങൾ നേരിൽ കണ്ടമട്ടിൽ എന്റെ ചേച്ചി വാർത്ത വായിക്കും പോലെ വിളമ്പി … എന്റെ മനസ്സിൽ പിന്നയുംഒരു ശൂന്യത …. ജിതേന്ദ്ര ടീരന്റെ അടുത്തെക്ക് ഓടിയപ്പോൾ ഉണ്ടായ അതെ ശൂന്യത … "അതിനു നീ എന്തിനാ മോനെ വിഷമിക്കുന്നത് ? നമ്മുടെ അല്ലാത്തതൊന്നും നമ്മൾ ആഗ്രഹിക്കരുതു , അത് മാർക്ക് ആയാലും വേറെ എന്ത് ആയാലും ", 'അമ്മ പറഞ്ഞു നിർത്തി, എന്നെ ഒന്നുടെ അടുത്തേക്ക് ചേർത്തു . അമ്മക്കെപ്പോഴും പൊൻഡ്‌സ് പൗഡറിന്റെ മണമാറുന്നു …
എനിക്ക് എന്തൊക്കെയോ അമ്മയോട് പറയണം എന്ന്ഉണ്ടായിരുന്നു പക്ഷെ വാക്കുകൾക്കു മുൻപേ കണ്ണുകൾ നിറഞ്ഞു പോകുന്നു.. .ഒന്നും പറയാതെ അമ്മയോട് ചേർന്നുകിടന്നു ഞാൻ എപ്പോഴോ ഉറങ്ങി .
Gambheeramaayirikunnu Sarat. Njanum school ormakalilekku poyi :)
ReplyDeleteThank you :)
Delete