നേരം ഇരുട്ടി തുടങ്ങി.. തുലാവർഷ ആഘോഷങ്ങൾക്കു ബാക്ഗ്രൗഡ് മ്യൂസിക് ഇട്ടുകൊണ്ട് മാക്രികൾ ഗാനമേള തുടങ്ങി.. ചെറിയ ചാറ്റമഴ പുഞ്ച പാടത്തു കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഡിസൈൻ വരയ്ക്കാൻ ശ്രെമിച്ചു
ഹോ കഷ്ട്ടം ! പാവം പോത്ത് .... ചിക്കൻ ഫ്രൈ കടിച്ചു വലിച്ചു കൊണ്ട് വർക്കി ചേട്ടൻ പറഞ്ഞു.നാഷണൽ ജോഗ്രഫി ചാനലിൽ പുലി കാട്ടു പോത്തിനെ പിടിക്കുന്നത് കണ്ടു അറിയാതെ പറഞ്ഞു പോയതാണ് . എന്തൊരു ക്രൂരത ... വർക്കി ചേട്ടൻ ചിക്കൻ ലെഗ് പിസ് എയറിൽ കറക്കി..
വർക്കിച്ചായാ .. വിളികേട്ടു വർക്കി പുറത്തേക്ക് എത്തി നോക്കി. ഇരുന്ന പ്ലാസ്റ്റിക് കസേര അയാളുടെ ഭാരം താങ്ങാൻ കഷ്ടപ്പെട്ടു. കുടവയറിന്റെ പുറത്തു വച്ചിരുന്ന സ്റ്റീൽ പ്ലേറ്റും അതിലെ ചിക്കൻ ഫ്രയും ബ്രേക്കിടാൻസ് കളിച്ചു. മുട്ടത്തല ചൊറിഞ്ഞുകൊണ്ട് ഉണ്ടക്കണ്ണുകൾ ഉരുട്ടി വർക്കി പിന്നെയും എത്തിനോക്കി
ആരാടാ ... തോമ ആണോ, നെഞ്ചത്തു കിടന്ന മസാല പൊടികൾ തട്ടി മാറ്റി വർക്കി കസേരയിൽ നിന്നും എണിറ്റു മുണ്ടു നെഞ്ഞത് മുറുക്കി. കയ്യിൽ ഇരുന്ന പാത്രം കസേരയിൽ വച്ച് മെല്ലെ വരാന്തയിലേക്ക് നടന്നു
ആണേ ... വർക്കിച്ചായൻ അറിഞ്ഞോ ... നമ്മുടെ ഏലിയാമ്മ ചേട്ടത്തിടെ ജഴ്‌സി പശുവിനെ കള്ളൻ കൊണ്ടുപോയി. മുഖത്തു വീണ മഴവെള്ളം തോർത്തു കൊണ്ട് തുടച്ചു കൊണ്ട് ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞു
ഹ്‌യ്യോടാ ! തലയിൽ കൈ വച്ച് വർക്കി വരാന്തയുടെ തൂണേൽ ചാരി, അയാളുടെ കുടവയറിൽ ഒരു ഓളം തള്ളി. ഇന്നലെയുടെ ഞാൻ കണ്ടതാണല്ലോ ഏലിയാമ്മ അതിനേം കൊണ്ട് പുല്ലു തീറ്റിക്കാൻ കൊണ്ട് പോകുന്നത്, ഉള്ളതാണോടാ ?
തോമ അയാളുടെ മെലിഞ്ഞു നീണ്ട കൈ മുകളിലേക്ക് ചൂടി പറഞ്ഞു ... ദേ ഈ കത്തി നിൽക്കുന്ന ബൾബ് ആണേ സത്യം ... വർക്കി തിരിഞ്ഞു തുരുമ്പു എടുത്ത ബൾബ് ഹോൾഡറിൽ നോക്കി. അതിൽ ബോറടിച്ചു തലയിൽ കൈയും വച്ച് കുത്തി ഇരിക്കുന്ന ഒരു പാവം സ്പൈഡർ അല്ലാതെ വേറെ ഒന്നും ഇല്ലാരുന്നു.. തോമ ഒന്ന് ചമ്മി ...
പോലീസ് ഒക്കെ വന്നു വല്യ ബഹളമാ ധിറുതിയിൽ തിരിഞ്ഞു നടന്നു കൊണ്ട് തോമ പറഞ്ഞു ... ഞാൻ പോയി ആ കവലയിൽ ഒന്നു അറിയിക്കട്ടെ ...നമ്മുടെ മെമ്പർ ഒന്നും വിവരം അറിഞ്ഞിട്ടില്ല ...
ശ്ശെടാ എന്നാലും ആ പാവത്തിന്റെ പശുവിനെ ആര് ചൂണ്ടാനാ ..ഹോ പിന്നെയും ക്രൂരത വർക്കി സ്വയം പറഞ്ഞു മുകളിലേക്ക് നോക്കി.. ബൾബ് ഹോൾഡറിൽ ഇരുന്ന സ്പൈഡർ തിരികെ നോക്കി ...
കെട്ടിയോൾ മകന്റെ വീട്ടിലേക്കെന്നും പറഞ്ഞു പോയിട്ടു ദിവസം രണ്ടായി. അൽപസ്വൽപം കുക്കിംഗ് ഒക്കെ അറിയാവുന്നതുകൊണ്ട് വർക്കി പട്ടിണി ആയില്ല
ഇടക്കുള്ള അവരുടെ ഈ മുങ്ങൽ ഒരു വിധത്തിൽ വർക്കിക്ക് ഒരു ആശ്വാസം ആരുന്നു.
കാട്ടുപോത്തിനെ പുലി കടിച്ചു പറിക്കുന്നു.. ഹോ ലോകം മൊത്തം ക്രൂരത, പ്ലേറ്റ് എടുത്തു കുംഭയുടെ പുറത്തു പിന്നെയും സ്ഥാപിച്ചു വർക്കി നെടുവീർപ്പിട്ടു ... കണ്ണ് എടുക്കാതെ കൈ താഴേക്കു നീട്ടി ഗ്ലാസിൽ ഒഴിച്ച് വച്ചിരുന്ന സ്മാൾ എടുത്തു സിപ് ചെയ്തു
മഴ ചാറ്റലിൽ നിന്നും പയ്യെ കടുത്തു തുടങ്ങി. വർക്കി അസ്വസ്ഥൻ ആയി.. വെളിയിൽ നനച്ചു വിരിച്ച ഒറ്റമുണ്ടു നനയുമല്ലോ അയാൾ ഓർത്തു. ഒന്ന് സെറ്റ് ആയി ഇരുന്നപ്പോ ആദ്യം ദേ തോമ.. ഇപ്പൊ മഴ ...
മനസില്ല മനസ്സോടെ പുലിയോട് ഷോർട് ബ്രേക്ക് എന്ന് പറഞ്ഞു വർക്കി പിന്നെയും എണിറ്റു . മുണ്ടു മടക്കി കുത്തി മെല്ലെ പിറകു വശത്തുള്ള ആയ ലക്സമാക്കി നടന്നു . മകൻ കാഴ്ചവച്ച സിംഗിൾ മൾട്ടിന്റെ പിടിത്തം ആ നടപ്പിന് ഒരു പ്രേതെക തളം നൽകി
ഏതോ പഴയ ഗാനം മൂളിപ്പാട്ടും പാടി അയയിൽ കിടന്ന ഒറ്റമുണ്ടു അടുത്തതും അയ്യോ എന്ന് നിലവിളിച്ചു അയാൾ മലർന്നടിച്ചു വീണതും ഒരുമിച്ചാരുന്നു. ദേ നില്കുന്നു ഏലിയാമ്മ ചേട്ടത്തിടെ ജഴ്സി പശു.
നിലത്തു നിന്നും വല്ല വിധേനേം വർക്കി തത്തി പിടിച്ചു എണിറ്റു . നാടു തിരുമി അയാൾ ചുറ്റും നോക്കി .. പശു ദേഹത്തു വന്നിരുന്ന കൊതുകിനെ തെറി പറഞ്ഞു ഓടിച്ചിട്ടു വർക്കിയെ ഹു ആർ യൂ എന്ന ഭാവത്തിൽ പുച്ഛട്ടോടെ നോക്കി
മുണ്ടും കയ്യുമൊക്കെ പയ്യെ തട്ടി വർക്കി ചുറ്റും നോക്കി, ഇല്ല ആരും കണ്ടിട്ടില്ല.അടിച്ച സിംഗിൾ മൾട്ടിന്റെ കെട്ട് എങ്ങോട്ടോ ഇറങ്ങി സ്ഥലം വിട്ടു . കർത്താവെ.. മുട്ടത്തല തിരുമി അറിയാതെ വർക്കി വിളിച്ചുപോയി. വയസ്സ് കാലത്തു ഇനി പശു കള്ളൻ എന്ന് കൂടെ ദുഷ്പേര് കേൾക്കുമോ ദൈവമേ. പോലീസ് പിടിക്കുന്നതും വിലങ്ങു വക്കുന്നതും നാട്ടുകാർ മൊത്തം നോക്കി നിൽക്കുന്നതും ഒക്കെ അയാളുടെ മുന്നിലൂടെ ടൈം ലാപ്സ് മോഡിൽ കടന്നു പോയി.ഹോ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല .
വർക്കി ഒന്നുകൂടെ ചുറ്റും നോക്കി..മാക്രികളുടെ കോറസ് അല്ലാതെ മറ്റൊന്നും ഇല്ല.. ഭാഗ്യം . എങ്ങനെ എങ്കിലും ഈ നൽകാലിയെ വേലിക്കു പുറത്തു ആകണം വർക്കി ആലോചിച്ചു.പശു അല്ലെ.. എത്ര എണ്ണത്തിനെ വളർത്തിയിരിക്കുന്നു ... കയറിൽ പിടിക്കണം വലിക്കണം നടക്കണം..സിംപിൾ വർക്കിക്ക് ഒരു കോൺഫിഡൻസ് ഒക്കെ തോന്നി.
ഇങ്ങോട്ട് വാടി ജേർസി... കയറിൽ പിടിച്ചു വർക്കി നടന്നു.. കയർ വലിഞ്ഞതല്ലാതെ പശു അനങ്ങിയില്ല.. വർക്കി പിന്നെയും ശ്രെമിച്ചു... നോ രക്ഷാ പശു കൂളായി നിൽക്കുകയാണ്.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പശു ഒരടി അന്ഗിയില്ല.. യു ബ്ലഡി പശു ... വർക്കിയുടെ ക്ഷേമ നശിച്ചു .. ഇപ്പോൾ കാണിച്ചുതരാം .. ആഹാ .. വർക്കി വീട്ടിലേക്കു നടന്നു കയറി .. ബാക്കി ഉണ്ടായിരുന്ന സിംഗിൾ മാൾട്ട് ഡബിൾ സ്പീഡിൽ വിഴുങ്ങി അയാൾ അടുക്കളയിലേക്കു പാഞ്ഞു .. ഗ്യാസ് സ്റ്റവ് കത്തിച്ചു അവിടെ ഉണ്ടാക്കുന്ന ചട്ടുകം എടുത്തു അതിൽ വച്ചു. മുഖത്തു കോൺഫിഡൻസ് ന്റെയും അന്തോഷത്തിന്റെയും നിറങ്ങൾ മിന്നിമറഞ്ഞു. മതി ചട്ടുകം പഴുതു.. ബ്ലഡി ഫൂൾ പശു.. എപ്പോ കാണിച്ചു തരാം
പോയതിനേക്കാൾ സ്പീഡിൽ തിരികെ വന്ന വർക്കിയെ പുച്ഛം അല്പംപോലും കുറയ്ക്കാതെ പശു നോക്കി നിന്നു .
ശ് ... ഒരു ചെറിയ ശബ്ദം .. പിന്നെ നിശബ്ദത .. പശുവിന്റെ കണ്ണ് രണ്ടും ക്രിക്കറ്റ് ബോൾ പോലെ ഉറത്തേക്കു തള്ളി.. പുച്ഛ ഭാവം പുഞ്ചപ്പാടം കടന്നു വേമ്പനാട്ടു കായൽ ലക്സമാക്കി ഓടി.. മാ ...ആആആആ !!! പശു ആ പ്രദേശം മൊത്തം മുഴങ്ങും വിധം മോങ്ങി,... പിന്കാലിൽ ഒന്ന് എയറിൽ വീശി.. അത് പോയി വർക്കിയുട പറയാൻ പാടില്ലാത്ത എവിടെയോ കൊണ്ടത്പോലെ ഹോൾഡറിൽ ഇരിക്കുന്ന സ്പൈഡറിന് തോന്നി.. പശു വാലും പൊക്കി എങ്ങോട്ടോ ഓടി .. ചക്ക വെട്ടി ഇട്ട പോലെ വർക്കി നിലവിളി പോലുമില്ലാതെ കണ്ണും മിഴിച്ചു നിലം പതിച്ചു
പിറ്റേന് രാവിലെ തോമ ഓടി വന്നു... അറിഞ്ഞോ വർക്കിച്ചായാ നമ്മുടെ ... പറഞ്ഞു തീരും മുന്നേ വരാന്തയിൽ നിന്ന വർക്കി കൈ പൊക്കി .. അറിഞ്ഞു അറിഞ്ഞു..
തോമ നിരാശൻ ആയി ... തിരിഞ്ഞു നടക്കും മുന്നേ അയാൾ ഒന്നുടെ വർക്കിയെ നോക്കി.. ഇതെന്നാ വർക്കിച്ചായാ നിക്കാൻ ഒരു ബുദ്ധിമുട്ടു പോലെ.. വയ്യേ ?
ഓ ... പ്രായത്തിന്റെയാടാ തോമ... വേറെ ഒന്നും ഇല്ല ... നിലത്തു നോക്കികൊണ്ട് വർക്കി മെല്ലെ പറഞ്ഞു..
ബൾബ് ഹോൾഡറിൽ ഇരുന്ന സ്പൈഡർ എന്തോ ആലോചിച്ചു പൊട്ടി ചിരിച്ചു.
No comments:
Post a Comment