Monday, August 26, 2024

വർക്കിച്ചായന്റെ വികൃതി



നേരം ഇരുട്ടി തുടങ്ങി.. തുലാവർഷ ആഘോഷങ്ങൾക്കു ബാക്ഗ്രൗഡ് മ്യൂസിക് ഇട്ടുകൊണ്ട് മാക്രികൾ ഗാനമേള തുടങ്ങി.. ചെറിയ ചാറ്റമഴ പുഞ്ച പാടത്തു കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഡിസൈൻ വരയ്ക്കാൻ ശ്രെമിച്ചു


ഹോ കഷ്ട്ടം ! പാവം പോത്ത് .... ചിക്കൻ ഫ്രൈ കടിച്ചു വലിച്ചു കൊണ്ട് വർക്കി ചേട്ടൻ പറഞ്ഞു.നാഷണൽ ജോഗ്രഫി ചാനലിൽ പുലി കാട്ടു പോത്തിനെ പിടിക്കുന്നത് കണ്ടു റിയാതെ പറഞ്ഞു പോയതാണ് . എന്തൊരു ക്രൂരത ... വർക്കി ചേട്ടൻ ചിക്കൻ ലെഗ് പിസ് എയറിൽ കറക്കി..

വർക്കിച്ചായാ .. വിളികേട്ടു വർക്കി പുറത്തേക്ക് എത്തി നോക്കിഇരുന്ന പ്ലാസ്റ്റിക് കസേര അയാളുടെ ഭാരം താങ്ങാൻ കഷ്ടപ്പെട്ടുകുടവയറിന്റെ പുറത്തു വച്ചിരുന്ന സ്റ്റീൽ പ്ലേറ്റും അതിലെ ചിക്കൻ ഫ്രയും ബ്രേക്കിടാൻസ് കളിച്ചുമുട്ടത്തല ചൊറിഞ്ഞുകൊണ്ട് ഉണ്ടക്കണ്ണുകൾ ഉരുട്ടി വർക്കി പിന്നെയും എത്തിനോക്കി


ആരാടാ ... തോമ ആണോനെഞ്ചത്തു കിടന്ന മസാല പൊടികൾ തട്ടി മാറ്റി വർക്കി കസേരയിൽ നിന്നും എണിറ്റു മുണ്ടു നെഞ്ഞത് മുറുക്കികയ്യിൽ ഇരുന്ന പാത്രം കസേരയിൽ വച്ച് മെല്ലെ വരാന്തയിലേക്ക് നടന്നു


ആണേ ... വർക്കിച്ചായൻ അറിഞ്ഞോ ... നമ്മുടെ ഏലിയാമ്മ ചേട്ടത്തിടെ ജഴ്‌സി പശുവിനെ കള്ളൻ കൊണ്ടുപോയി. മുഖത്തു വീണ മഴവെള്ളം തോർത്തു കൊണ്ട് തുടച്ചു കൊണ്ട് ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞു


ഹ്‌യ്യോടാ ! തലയിൽ കൈ വച്ച് വർക്കി വരാന്തയുടെ തൂണേൽ ചാരി, അയാളുടെ കുടവയറിൽ ഒരു ഓളം തള്ളി. ഇന്നലെയുടെ ഞാൻ കണ്ടതാണല്ലോ ഏലിയാമ്മ അതിനേം കൊണ്ട് പുല്ലു തീറ്റിക്കാൻ കൊണ്ട് പോകുന്നത്, ഉള്ളതാണോടാ ?


തോമ അയാളുടെ മെലിഞ്ഞു നീണ്ട കൈ മുകളിലേക്ക് ചൂടി പറഞ്ഞു ... ദേ ഈ കത്തി നിൽക്കുന്ന ബൾബ് ആണേ സത്യം ... വർക്കി തിരിഞ്ഞു തുരുമ്പു എടുത്ത ബൾബ് ഹോൾഡറിൽ നോക്കി. അതിൽ ബോറടിച്ചു തലയിൽ കൈയും വച്ച് കുത്തി ഇരിക്കുന്ന ഒരു പാവം സ്പൈഡർ അല്ലാതെ വേറെ ഒന്നും ഇല്ലാരുന്നു.. തോമ ഒന്ന് ചമ്മി ...


പോലീസ് ഒക്കെ വന്നു വല്യ ബഹളമാ ധിറുതിയിൽ തിരിഞ്ഞു നടന്നു കൊണ്ട് തോമ പറഞ്ഞു ... ഞാൻ പോയി ആ കവലയിൽ ഒന്നു അറിയിക്കട്ടെ ...നമ്മുടെ മെമ്പർ ഒന്നും വിവരം അറിഞ്ഞിട്ടില്ല ...

ശ്ശെടാ എന്നാലും  പാവത്തിന്റെ പശുവിനെ ആര് ചൂണ്ടാനാ ..ഹോ പിന്നെയും ക്രൂരത വർക്കി സ്വയം പറഞ്ഞു മുകളിലേക്ക് നോക്കി.. ബൾബ് ഹോൾഡറിൽ ഇരുന്ന സ്പൈഡർ തിരികെ നോക്കി ...

കെട്ടിയോൾ മകന്റെ വീട്ടിലേക്കെന്നും പറഞ്ഞു പോയിട്ടു ദിവസം രണ്ടായിഅൽപസ്വൽപം കുക്കിംഗ് ഒക്കെ അറിയാവുന്നതുകൊണ്ട് വർക്കി പട്ടിണി ആയില്ല


ഇടക്കുള്ള അവരുടെ  മുങ്ങൽ ഒരു വിധത്തിൽ വർക്കിക്ക് ഒരു ആശ്വാസം ആരുന്നു.

കാട്ടുപോത്തിനെ പുലി കടിച്ചു പറിക്കുന്നു.. ഹോ ലോകം മൊത്തം ക്രൂരതപ്ലേറ്റ് ടുത്തു കുംഭയുടെ പുറത്തു പിന്നെയും സ്ഥാപിച്ചു വർക്കി നെടുവീർപ്പിട്ടു ... കണ്ണ് എടുക്കാതെ കൈ താഴേക്കു നീട്ടി ഗ്ലാസിൽ ഒഴിച്ച് വച്ചിരുന്ന സ്മാൾ എടുത്തു സിപ് ചെയ്തു


മഴ ചാറ്റലിൽ നിന്നും പയ്യെ കടുത്തു തുടങ്ങിവർക്കി അസ്വസ്ഥൻ ആയി.. വെളിയിൽ നനച്ചു വിരിച്ച റ്റമുണ്ടു നനയുമല്ലോ അയാൾ ഓർത്തുഒന്ന് സെറ്റ് ആയി ഇരുന്നപ്പോ ആദ്യം ദേ തോമ.. ഇപ്പൊ മഴ ...

മനസില്ല മനസ്സോടെ പുലിയോട് ഷോർട് ബ്രേക്ക് എന്ന് പറഞ്ഞു വർക്കി പിന്നെയും എണിറ്റു . മുണ്ടു മടക്കി കുത്തി മെല്ലെ പിറകു വശത്തുള്ള ആയ ലക്സമാക്കി നടന്നു . മകൻ കാഴ്ചവച്ച സിംഗിൾ മൾട്ടിന്റെ പിടിത്തം  നടപ്പിന് ഒരു പ്രേതെക തളം നൽകി


ഏതോ പഴയ ഗാനം മൂളിപ്പാട്ടും പാടി അയയിൽ കിടന്ന ഒറ്റമുണ്ടു അടുത്തതും അയ്യോ എന്ന് നിലവിളിച്ചു അയാൾ മലർന്നടിച്ചു വീണതും ഒരുമിച്ചാരുന്നുദേ നില്കുന്നു ഏലിയാമ്മ ചേട്ടത്തിടെ ജഴ്സി പശു.

നിലത്തു നിന്നും വല്ല വിധേനേം ർക്കി തത്തി പിടിച്ചു എണിറ്റു . നാടു തിരുമി അയാൾ ചുറ്റും നോക്കി .. പശു ദേഹത്തു വന്നിരുന്ന കൊതുകിനെ തെറി പറഞ്ഞു ഓടിച്ചിട്ടു വർക്കിയെ ഹു  ആർ  യൂ എന്ന ഭാവത്തിൽ പുച്ഛട്ടോടെ നോക്കി


മുണ്ടും കയ്യുമൊക്കെ പയ്യെ തട്ടി വർക്കി ചുറ്റും നോക്കിഇല്ല ആരും കണ്ടിട്ടില്ല.അടിച്ച സിംഗിൾ മൾട്ടിന്റെ കെട്ട് എങ്ങോട്ടോ ഇറങ്ങി സ്ഥലം വിട്ടു കർത്താവെ.. മുട്ടത്തല തിരുമി അറിയാതെ വർക്കി വിളിച്ചുപോയിയസ്സ് കാലത്തു ഇനി പശു കള്ളൻ എന്ന് കൂടെ ദുഷ്പേര് കേൾക്കുമോ ദൈവമേപോലീസ് പിടിക്കുന്നതും വിലങ്ങു വക്കുന്നതും നാട്ടുകാർ മൊത്തം നോക്കി നിൽക്കുന്നതും ഒക്കെ അയാളുടെ മുന്നിലൂടെ ടൈം ലാപ്സ് മോഡിൽ കടന്നു പോയി.ഹോ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല .

വർക്കി ഒന്നുകൂടെ ചുറ്റും നോക്കി..മാക്രികളുടെ കോറസ് അല്ലാതെ മറ്റൊന്നും ഇല്ല.. ഭാഗ്യം . എങ്ങനെ എങ്കിലും  നൽകാലിയെ വേലിക്കു പുറത്തു ആകണം വർക്കി ആലോചിച്ചു.പശു അല്ലെ.. എത്ര എണ്ണത്തിനെ വളർത്തിയിരിക്കുന്നു ... കയറിൽ പിടിക്കണം വലിക്കണം നടക്കണം..സിംപിൾ വർക്കിക്ക് ഒരു കോൺഫിഡൻസ് ഒക്കെ തോന്നി.


ഇങ്ങോട്ട് വാടി ജേർസി... കയറിൽ പിടിച്ചു വർക്കി നടന്നു.. കയർ വലിഞ്ഞതല്ലാതെ പശു അനങ്ങിയില്ല.. വർക്കി പിന്നെയും ശ്രെമിച്ചു... നോ രക്ഷാ പശു കൂളായി നിൽക്കുകയാണ്.


പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പശു ഒരടി അന്ഗിയില്ല.. യു ബ്ലഡി പശു ... വർക്കിയുടെ ക്ഷേ നശിച്ചു .. ഇപ്പോൾ കാണിച്ചുതരാം .. ആഹാ .. വർക്കി വീട്ടിലേക്കു നടന്നു കയറി .. ബാക്കി ഉണ്ടായിരുന്ന സിംഗിൾ മാൾട്ട് ഡബിൾ സ്പീഡിൽ വിഴുങ്ങി അയാൾ അടുക്കളയിലേക്കു പാഞ്ഞു .. ഗ്യാസ് സ്റ്റവ് കത്തിച്ചു അവിടെ ഉണ്ടാക്കുന്ന ചട്ടുകം എടുത്തു അതിൽ വച്ചുമുഖത്തു കോൺഫിഡൻസ് ന്റെയും അന്തോഷത്തിന്റെയും നിറങ്ങൾ മിന്നിമറഞ്ഞുമതി ചട്ടുകം പഴുതു.. ബ്ലഡി ഫൂൾ പശു.. എപ്പോ കാണിച്ചു തരാം


പോയതിനേക്കാൾ സ്പീഡിൽ തിരികെ വന്ന വർക്കിയെ പുച്ഛം അല്പംപോലും കുറയ്ക്കാതെ പശു നോക്കി നിന്നു .


ശ് ... ഒരു ചെറിയ ശബ്ദം .. പിന്നെ നിശബ്ദത .. പശുവിന്റെ കണ്ണ് രണ്ടും ക്രിക്കറ്റ് ബോൾ പോലെ ഉറത്തേക്കു തള്ളി.. പുച്ഛ ഭാവം പുഞ്ചപ്പാടം കടന്നു വേമ്പനാട്ടു കായൽ ലക്സമാക്കി ഓടി.. മാ ...ആആആആ !!!  പശു  പ്രദേശം മൊത്തം മുഴങ്ങും വിധം മോങ്ങി,... പിന്കാലിൽ ഒന്ന് എയറിൽ വീശി.. അത് പോയി വർക്കിയുട പറയാൻ പാടില്ലാത്ത എവിടെയോ കൊണ്ടത്പോലെ ഹോൾഡറിൽ ഇരിക്കുന്ന സ്പൈഡറിന് തോന്നി.. പശു വാലും പൊക്കി എങ്ങോട്ടോ ഓടി .. ചക്ക വെട്ടി ഇട്ട പോലെ ർക്കി നിലവിളി പോലുമില്ലാതെ കണ്ണും മിഴിച്ചു നിലം പതിച്ചു


പിറ്റേന് രാവിലെ തോമ ഓടി വന്നു... അറിഞ്ഞോ വർക്കിച്ചായാ  നമ്മുടെ ... പറഞ്ഞു തീരും മുന്നേ വരാന്തയിൽ നിന്ന വർക്കി കൈ പൊക്കി .. അറിഞ്ഞു അറിഞ്ഞു..


തോമ നിരാശൻ ആയി ... തിരിഞ്ഞു നടക്കും മുന്നേ അയാൾ ഒന്നുടെ വർക്കിയെ നോക്കി.. ഇതെന്നാ വർക്കിച്ചായാ നിക്കാൻ ഒരു ബുദ്ധിമുട്ടു പോലെ.. വയ്യേ ?


 ... പ്രായത്തിന്റെയാടാ തോമ... വേറെ ഒന്നും ഇല്ല ... നിലത്തു നോക്കികൊണ്ട്‌ വർക്കി മെല്ലെ പറഞ്ഞു..

ബൾബ് ഹോൾഡറിൽ ഇരുന്ന സ്പൈഡർ എന്തോ ആലോചിച്ചു പൊട്ടി ചിരിച്ചു.



Friday, December 29, 2023

ചാറ്റൽ മഴ തുള്ളികൾ


ആ വിജനമായ ടാർ ഇട്ട റോഡിലൂടെ രാത്രിയുടെ നിശബ്ദദയെ ഭേതിച് ഒരു പഴയ ബുള്ളറ്റ് പാഞ്ഞു . അങ്ങും ഇങ്ങും മിന്നാമിനുങ്ങ് പോലെ തെളിഞ്ഞു നിന്ന സ്ട്രീറ്റ് ലൈറ്റ് ബൾബുകളുടെ ചുറ്റും ഈയാംപാറ്റകൾ വട്ടമിട്ടു. 

തോളത്തു തൂക്കിയിട്ട ബാഗും ഫ്ലാസ്കും ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്‌തു ഡോക്ടർ ചെറിയാൻ ബൈക്കിന്റെ സ്പീഡികൂട്ടി. പുതിയതായി ജോയിൻ ചെയ്‌ത ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇത്രയും തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല. എന്നും ഇതാകുമോ ഈശ്വരാ എന്റെ ഗതി?

 കാറ്റത്തു അയാളുടെ ബെൽബൊറ്റോം പാൻറ് താളം പിടിച്ചു.


വാടകക്ക് എടുത്ത വീട് അഞ്ചു കിലോമീറ്റര് അകലെ ആണ്. ഈ ഓണം കയറ മൂലയിൽ കൊള്ളാവുന്ന വീട് വല്ലോം കിട്ടുമോ സാറെ എന്ന് കോമ്പൗണ്ടർ പിള്ള പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, അയാൾ അറിയാതെ പറഞ്ഞു പോയി . 

കിഴക്കൻകോട് കവലയിൽ വന്നാൽ ഇടത്തോട്ടു , അയാൾ സ്വയം പറഞ്ഞു. വലത്തോട്ട് കാടാണ്. പൊളിഞ്ഞു കിടക്കുന്ന ഒരു പെട്ടിക്കട അതാണ് അടയാളം. അത് കഴിഞ്ഞാൽപ്പിന്നെ ഒരു കിലോമീറ്റർ ആണ് കവലയിലേക്ക്. 

ചീവീടുകയുടെയും ദൂരെ എങ്ങോ ഓലി ഇടുന്ന പട്ടികളുടെയും ശബ്ദം. ബൈക്കിന്റെ ഹെഡ്‍ലൈറ് സാധാരണയിലും മങ്ങിയ പോലെ അയാൾക്കു തോന്നി, തൃക്കോവിലകം ചാത്തൻ ക്ഷേത്രം കഴിഞ്ഞുള്ള വളവിൽ എത്തിയപ്പോൾ ഹെഡ്‍ലൈറ് പ്രവർത്തനം നിർത്തി.

പിന്നെയും .. അയാൾ അറിയാതെ പറഞ്ഞു പോയി. 

നിലാവിന്റെയും മിന്നി കത്തുന്ന സ്ട്രീറ്റ്‌ലൈറ് ബുൾബുകളുടെയും വെളിച്ചത്തിൽ ബൈക്ക് മുന്നോട്ടു നീങ്ങി. സഹായം ചോദിയ്ക്കാൻ ഒരു വീട് പോലും ഇല്ലാത്ത സ്ഥലം. മുന്നോട്ടു തന്നെ, ഇനി മൂന്ന് കിലോമീറ്റര് കഷ്ടി. 


പൊളിഞ്ഞു കിടക്കുന്ന പെട്ടിക്കട കണ്ടു, ഇനി നിവർന്നു കിടക്കുന്ന റോഡ് ചെന്ന് എത്തുന്നത് കിഴക്കൻകോട് കവലയിൽ ആണ്. അവിടെന്നു ഇടത്തോട്ടു, ഡോക്ടർ സ്വയം മന്ത്രിച്ചു.

ദൂരെ ആരോ ഒരാൾ നില്കുന്നുണ്ടോ? അയാൾ കണ്ണാടി ഒന്ന് അഡ്ജസ്റ്റ് ചെയ്‌തു ബൈകിന്റെ വേഗത കുറച്ചു.ഇരുട്ടും മഞ്ഞും കാഴ്ചയെ മങ്ങിക്കുന്നു, ചെന്ന് നോക്കാം അയാൾ കരുതി. അടുക്കുംതോറും തെളിഞ്ഞു തുടങ്ങിയ ആ രൂപം പെട്ടെന്ന് മറഞ്ഞു. ഡോക്ടർ ചെറിയാൻ വണ്ടി നിർത്തി. 

തോന്നിയതാണോ? ആരിക്കും അയാളിൽ ചെറിയ ഒരു ഭയം ഉടെലെടുത്തു.

അമ്പ് മീറ്റർ കറക്റ്റ് ചെയ്യാൻ കിക്കെർ പയ്യെ പമ്പ് ചെയ്യാൻ അയാൾ കാല് ഉഅയർത്തി പെട്ടെന്ന് അതാ റെയർ വ്യൂ കണ്ണാടിയിൽ ഒരു രൂപം, അയാൾ ഞെട്ടി തരിച്ചു, ദേഹത്തെ രോമങ്ങൾ എല്ലാം എണിറ്റു നില്കുന്നപോലെ അയാൾക്കു തോനി മുഖം വിയർത്തു. ധൈര്യം സംഭരിച്ചു അയാൾ തിരിഞ്ഞു നോക്കി, 

ഇല്ല ആരും ഇല്ല. 

ഹാലൂസിനേഷൻ ഡ്യൂ ടു ഫിയർ, ദാറ്റ് ഈസ് ഓൾ . അയാൾ സ്വയം പറഞ്ഞു. പോക്കറ്റ് ഇരുന്ന കർചീഫ് എടുത്തു മുഖം തുടച്ചു. ഫ്ലാസ്കിൽ ബാക്കി ഉണ്ടാക്കുന്ന ചൂടുവെള്ളം തീർത്തു കുടിച്ചു അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്‌തു

 ഭാഗ്യം ഹെഡ്‍ലൈറ് ഓൺ ആയി, സമാധാനം. ബൈക്ക് മുന്നോട്ട് നീങ്ങി. തോളത്തു കിടക്കുന്ന ബാഗിന്റെ വള്ളിക്കു ഭാരം കൂടിയോ? അതോ ഒരു കൈ അതിന്റെ മുകളിൽ അമർത്തി വച്ചേക്കുന്നുവോ... 

കം ഓൺ ഡോക്ടർ ഡോണ്ട് ബി മാഡ് അയാൾ സ്വയം ഉറക്കെ പറഞ്ഞു പോയി. 

മഞ്ഞു ചെറു ചാറ്റൽ മഴ ആയി പെയ്‌തിറങ്ങി. കാട്ടുപൂക്കളുടെ സുഗന്ധം പടർന്ന ആ റോഡിലൂടെ അയാൾ മുനോട്ടു നീങ്ങി. അതാ കിഴക്കൻകോട് കവല എത്തി ഇനി ഇടത്തോട്ടു. 


കവലയിൽ എത്തിയ ബൈക്ക് ഇടത്തോട്ടു തിരിഞ്ഞില്ല, അത് വലത്തേക്ക് ഉള്ള വഴിയിൽ തിരിഞ്ഞു. ബൈക്കിന്റെ സ്പീഡ് കൂടി. അത് ചീറിപ്പാഞ്ഞു. സ്തംഭിച്ചു ഇരിക്കുന്ന ഡോക്ടറുടെ മുഖത്തു വിയർപ്പു തുള്ളികൾ നൃത്തം വച്ചു  കാറ്റത്തു പിറകിലേക്ക് ഒഴുകി. മഴത്തുള്ളികൾ അയാളുടെ കണ്ണാടിയിൽ താളം ചവിട്ടി. 

ടാർ ഇട്ട റോഡ് ഒരു കാലിങ്ങിൽ ചെന്ന് നിന്നു. അപ്പുറത്തു ഇളകി കിടക്കുന്ന ടാർ ഇടാത്ത റോഡ്. മഴയുടെ ശക്തി ചെറുതായി കൂടി. ബൈക്ക് ഓട്ടം തുടർന്നു. ഇളക്കി കിടക്കുന്ന കല്ലുകൾ തെറിപ്പിച്ചു അത് മുന്നോട്ടു പാഞ്ഞു. 

കണ്ണുകളുടെ ഇമവെട്ടാൻപോലും പറ്റാതെ ക്ടർ ചെറിയാൻ നിസ്സഹായതയുടെ കൊടുമുടി കയറി. 


റബ്ബർ മരങ്ങൾ തിങ്ങി നിൽക്കുന്ന ഒരു ചെറിയ മലയുടെ താഴെ വന്നു ആ വഴി അവസാനിച്ചു. ഇനി കഷിടിച്ചു ഒരു ഒറ്റയടിപ്പാത ആണ്. ഒട്ടും വേഗത കുറയാതെ ബൈക്ക് മുന്നോട്ടു കുതിച്ചു. പാറ കല്ലുലാകും കുറ്റിച്ചെടികളും വക വയ്ക്കാതെ അത് ഒരു കാട്ടു കുതിരയെപ്പോലെ പാഞ്ഞു 

ദേഹം സ്തംഭിച്ച ഡോക്ടർ ചെറിയാൻ എങ്ങനെയോ റെയർ വ്യൂ കണ്ണാടിയിലേക്ക് നോക്കി. കാറ്റത്തു അലയടിക്കുന്ന കേശഭാരത്തിന്റെ ഇടയിലൂടെ പുഞ്ചിരിക്കുന്ന കണ്ണുകള് അയാളെ തിരിച്ചു നോക്കി. ആ കണ്ണുകളുടെ വശ്യത ഒരു നിമിഷം അയാളുടെ ഭയത്തിൽ പ്രണയത്തിന്റെ നിറം ചാർത്തി. 

ഒരു നിമിഷം അത്ര മാത്രം. 


ഇടിയാറായ ഒരു പഴയ ബംഗ്ലാവിന്റെ മുന്നിൽ ചെന്ന് ബൈക്ക് ഓഫ് ആയി. ചുറ്റും ഗ്ലാസ് ജനാലകൾ ഉള്ള ഒരു വല്യ ബംഗ്ലാവ്, ഒരു വശത്തു മുകളിലേക്ക് കയറി പോകുന്ന കോണി പടികൾ. അതിനു മുകളിൽ അതിമനോഹരമായ ഒരു ഷാൻലിയാർ. കൂര പൊളിഞ്ഞ ആ ബംഗ്ലാവിന്റെ മനോഹാര്യതക്കു നിലാവെളിച്ചം മാറ്റ് കൂട്ടി. മുറ്റത്തു തോളറ്റം ഉയർന്നു നിക്കുന്ന പുല്ലിന്റെ ഇടയിലൂടെ ഏതെല്ലാം  കാണാമായിരുന്നു 


 മഴ ശമിച്ചു, എങ്ങും മഞ്ജു പടർന്നു. ചീവിടുളയുടെ ശബ്ദം നിലച്ചു, പട്ടികളുടെ ഓലിയിടൽ നിന്നു. എങ്ങും സുഗന്ധം പരത്തി ഒരു തണുത്ത ഇളം കാറ്റു ഡോക്ടറിന്റെ മുഖത്തു തലോടി. മൃദുവായ ഒരു കയ്യുടെ വിരലുകൾ പോലെ. 

ബൈകിന്റെ ബാക് സസ്പെന്ഷന് ഒന്ന് അനങ്ങി. 

നിശബ്ദദ, അയാൾ കാല് പയ്യെ പൊക്കി കിക്കറിൽ വച്ചു, തികച്ചും മരവിച്ച മനസ്സോടെ അയാൾ സാവധാനം മലയിറങ്ങി. കാലിങ്ങും താണ്ടി ബൈക്ക് മെല്ലെ മുന്നോട്ടു നീങ്ങി. കിഴക്കൻകോട് കവലയിൽ എത്തിയ ബൈക്ക് മെല്ലെ വലത്തേക്ക് തിരിഞ്ഞു നീങ്ങി. 

സുഗന്ധം പറത്തി ഒരു നീണ്ട തലനാരിഴ അയാൾ അറിയാതെ അയാളെ ആലിംഗനം ചെയ്തു ഒട്ടികിടന്നു.


Thursday, June 9, 2022

ഗോൾഡൻ ഗേറ്റ് പാസ് - 1

 

അങ്ങനെ അന്ന് രാവിലെയും ദേവലോകത്തു എൻട്രി കിട്ടിയ ഒരു പൂവൻകോഴി കൂവി. ചിത്രഗുപ്തൻ കണ്ണ് തിരുമി എണീറ്റിരുന്നോരു കോട്ടുവാ വിട്ടു.

അമ്മേ .. കട്ടൻ .. അദ്ദേഹം കണ്ണ് പാതി തുറന്നു  ഓർഡർ ചെയ്തു. കാപ്പി അല്ല കോപ്പ്ആണ് .. നിനക്ക് നാണമുണ്ടോ ചിത്തു .. എന്നും പോയി ദേവലോകത്തു വായും പൊളിച്ചു ഇരിക്കുമ്പോ നൈസ് ആയി തിലോത്തമയോ .. ഉർവ്വശിയെയോ.. ഇനി ഇതൊന്നും പറ്റില്ലേ അറ്റ് ലീസ്റ് ചായ കൊണ്ടുവരുന്ന തൊഴിയേയോ ഒന്ന് വളച്ചുടെ ?. ഇവിടെ നിനക്ക് വച്ച് വിളംബി ഞാൻ മടുത്തു.

 മ്ലേച്ച ഭാവത്തിൽ ചിത്തു മുകളിലോട്ടു നോക്കി. എനിക്ക് വയ്യേ എന്ന് പറഞ്ഞു കറങ്ങുന്ന സിലിങ് ഫാനിൽ ഒരു ചിലന്തിയുടെ ആത്മാവ് ഡാൻസ് കളിക്കുന്നു..

പുല്ല് ഇതിനെ പാതാളത്തിലോട്ടു ഡൈവേർട് ചെയ്താൽ മതിയാരുന്നു, ചിത്തു പിറുപിറുത്തു. ചിലന്തി ഡാൻസ് തുടർന്നു.

കുളി കഴിഞ്ഞു ചിത്തു വാച്ചിൽ നോക്കി. മൈ ഗോഡ്.. ലേറ്റ് ആയല്ലോ. ധിറുതിയിൽ രണ്ടു ഇഡ്ഡലി എടുത്തു വിഴുങ്ങി ചിത്തു ദേവലോക ഗേറ്റ് ലക്ഷ്യമാക്കി ലെഫ്റ് റൈറ്റ് അടിച്ചു. 

ധിറുതിയിൽ വരുന്ന ചിത്രഗുപ്തനെ കണ്ട സെക്യൂരിറ്റി ഭിംസിംഗ് അറ്റെൻഷനിൽ നിന്നു സല്യൂട്ട് അടിച്ചു.

ഭിംസിങ്ങിന്റെ അച്ഛൻ രാംസിങ്ങിനു ഉണ്ടാരുന്ന സത് കർമത്തിന്റെ ബാലൻസിൽ ആണ് ഭിംസിങ്ങിനു ഗേറ്റ് വരെ എൻട്രി കിട്ടിയത്, എന്നാൽ അകത്തേക്ക് കയറ്റാനുള്ള റീചാർജ് ഇല്ലാരുന്നു, അങ്ങനെ ഭിംസിംഗ് സ്വർഗ്ഗലോക ഗേറ്റ് ഇന്റെ സെക്യൂരിറ്റി ആയി.

സല്യൂട്ട് ഒന്നും മൈൻഡ് ചെയ്യാതെ ചിത്തു ഗേറ്റിനു അകത്തുള്ള തന്റെ ഗ്ലാസ് ക്യാബിനിൽ ചാടി കയറി.

മേശപ്പുറത്തു ഉണ്ടാക്കുന്ന ജഗ്ഗിൽ നിന്നും ഒരുഗ്ലാസ്സ് അമൃത് വിഴുങ്ങിയിട്ടു കർമ്മ ഫയൽ തുറന്നു. ഗേറ്റിൽ ക്യൂ റെഡി ആയി തുടങ്ങി.

മുഖത്തിരുന്ന കണ്ണട ഒന്ന് അഡ്ജസ്റ്റ് ചെയ്തു ചിത്തു ഫസ്റ്റ് പേര് വിളിച്ചു " രാകേഷ് ".

കൗണ്ടറിന്റെ മുന്നിൽ സുമുഖനും സൽസ്വഭാവി എന്ന് തോന്നിക്കുന്നതുമായ ഒരു പാവം മനുഷ്യൻ വന്നു നിന്നു. ഏറിയാൽ ഒരു നാൽപതു വയസ്സ്. ചിത്രഗുപ്തൻ കർമ്മ അക്കൗണ്ട് സമ്മറി നോക്കി കണ്ണ് തള്ളി

മൈ ഗോഡ് .. നിനക്ക് ഗോൾഡൻ പാസ് എൻട്രി ആണല്ലോ ഡേയ്!!!.

നീ പ്രായത്തിലെ എങ്ങനെ എല്ലാ കർമ്മ ഫലങ്ങളും അനുഭവിച്ചു തീർത്തു ? അൺ ബലിവബിൾ!!!

ഞാനൊരു സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ് പ്രഭോ.

എന്റെ 16 വർഷത്തെ സേവനത്തിൽ സകല കർമ്മ ഫലങ്ങളും ഞാൻ അനുഭവിച്ചു തീർത്തു, എന്ന് മാത്രമല്ല, ഇവിടെന്നു സ്പെഷ്യൽ ചാർട്ടേർഡ് ഫ്ലൈറ്റിൽ എന്നെ ഉടലോടെ ആണ് സൈബർ പാർക്കിൽ നിന്നും കൊണ്ടുവന്നത്.

ചെയ്തുകൊണ്ടിരുന്ന കോഡ് ഒന്ന് കമ്മിറ്റ് പോലും ചെയ്യാൻ ഒത്തില്ല, നാളത്തെ റിലീസ് എന്താകുമോ എന്തോ..നെഞ്ചത്ത് കൈവച്ചു പാവം ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

ഒരു വല്ലാത്ത തരം ജീവിതം ആണല്ലേ ?, ചിത്തു അറിയാതെ ചോദിച്ചു പോയി. രാകേഷ് തലയാട്ടി.

ലാസ്റ് വീക്ക് ആൾസോ ഒരാൾ ഉണ്ടാരുന്നു.. ഒരു സുനിൽ..പറഞ്ഞു തീരും മുൻപേ രാകേഷ് ഇടക്ക് കയറി ചോദിച്ചു "സുനിൽ ജി " ആണോ? എന്റെ അടുത്ത് ഇരുന്ന തെണ്ടിയാണ്, അവനും എൻട്രി കിട്ടിയോ?.. മഹാപാപി.

എന്റെ സർവ അപ്പ്രൈസലും തേച്ചു ഒട്ടിച്ച പരമ..... വേണ്ട പറയുന്നില്ല. എന്തായാലും ഇരുന്ന ഇരുപ്പിൽ വടി ആയതാ. ഞാനാണ് ബോഡി വീട്ടിൽ എത്തിച്ചതു.

ഡോണ്ട് വറി, അവനു ഗോൾഡൻ എൻട്രി ഒന്നും ഇല്ല, സാദാ ടിക്കറ്റ് ആണ്. ചിത്തു ആശ്വസിപ്പിച്ചു

പാസ് അടിച്ചു കൊടുത്തു രാകേഷ്നെ കയറ്റി വിട്ടിട്ടു ചിത്തു വിളിച്ചു "നെക്സ്റ്റ്"... 

കാവടി തുള്ളി അകത്തേക്ക് പോകുന്ന രാകേഷ്നെ കൗതുകത്തോടെ ചിത്തു നോക്കി ഇരുന്നു പോയി

                                                                                                                                   തുടരും ...

Wednesday, December 23, 2020

അടി

 

"ബ്രിങ് ദി കെയ്ൻ! ", അതായതു തല്ലാൻ ഉള്ള വടി കൊണ്ട് വരൂ എന്ന്.

 

കേട്ട പാതി കേൾക്കാത്ത പാതി സുമോദ് ക്ലാസ് റൂമിന് നിന്ന് സ്റ്റാഫ്റൂം ലക്ഷ്യമാക്കി ഇറങ്ങി ഓടി. എന്റെ തലമുതൽ കാലുവരെ ഒരുതരം തണുപ്പോ തരിപ്പോ അങ്ങനെ എന്തോ ഒരു സാധനം അനുഭവപെട്ടു. ചുറ്റും കേൾക്കുന്ന ശബ്ദങ്ങൾക്കെല്ലാം ഒന്നു മങ്ങിയപോലെ.

 

കണക്കിന്റെ ഹൊഎംവർക് ചെയ് ബുക്ക് എടുക്കാൻ മറന്നു, അതാണ് സംഭവം. ഒരിക്കലും മറക്കാത്തതാണ്, അന്നും മറന്നതല്ല, പുസ്തകം മാറിപ്പോയതാണ്.

 

കണക്കു സാറിനെ എനിക്ക് പേടി ആരുന്നു, പേടി പിൽക്കാലത്തു കണക്ക്‌ എന്ന വിഷയത്തിനോടായി.

ഞങ്ങളുടെ സ്കൂളിന്റെ N.C.C ഓഫീസർ കൂടെ ആരുന്നു കണക്കുസാർ. പേര് ഞാൻ പറയുന്നില്ല. വല്യ നീളം ഒന്നു ഇല്ലെങ്കിലും നല്ല കട്ട ശരീരം, ഇരുണ്ട നിറം, "" ഷേപ്പ് ഉള്ള കട്ട മീശ, വട്ടമുഖം, ഹിറ്റ്ലറുടെ പോലെയുള്ള ഹെയർ സ്റ്റൈൽ.  

ആകെപ്പാടെ കണ്ടാൽ പേടിയാകുന്ന ഗൗരവം ഉള്ള മുഖം.

 

തല്ലാനാകില്ല ഉദ്ദേശം, അപ്പോഴും മനസ്സിലെ പ്രതീക്ഷ അതാരുന്നു. ഹോംവർക് ചെയ്യാതെ എത്രയോപേർ മുൻപ് ക്ലാസ്സിൽ വന്നിട്ടുണ്ട്. ഇതുവരെ ആരേം തല്ലിട്ടില്ലലോ..

 

സുമോദ് വടിയുമായി തിരികെ ഓടിയെത്തി . "മെ കം ഇൻ സർ " അവൻ സ്റ്റെപ് ഓടിക്കയറിയ കിതപ്പിനിടയിൽ ഉറക്കെ ചോദിച്ചു, ഒരു യുദ്ധം ജയിച്ച സന്തോഷം അവൻ്റെ മുഖത്തു പ്രകടമാരുന്നു.

ചിലപ്പോൾ എനിക്ക് തോന്നിയതാകാം.

 

കൊണ്ട് വാ എന്ന് സാർ കൈകൊണ്ടു ആംഗ്യം കാണിച്ചു.

വടിയുടെ നീളവും ഖനവും കണ്ടു എൻ്റെ ഉള്ള ജീവൻ കൂടെ പോയി. ജനാലയിലൂടെ വരുന്ന വെളിച്ചത്തിൽ  ചൂരൽ തിളങ്ങുന്നുണ്ടാരുന്നു.

ഞാൻ അന്ന് ഏഴാം ക്ലാസ്സിൽ ആയിരുന്നുവെങ്കിലും തീരെ നീളവും വണ്ണവും ഉണ്ടാരുന്നില്ല, (ഇപ്പോൾ നീളം ഉണ്ടെന്നല്ല ഉദ്ദേശിച്ചതു ).

എന്നെ കണ്ടാൽ രണ്ടാം ക്ലാസ്സിലോ മൂനാം ക്ലാസ്സിലോ ആണെന്നെ തോന്നുകയുള്ളൂ.  വടികൊണ്ട് ഒരെണ്ണം കിട്ടിയാൽ താങ്ങാൻ ഉള്ള ശേഷി എനിക്ക് ഉണ്ടാരുന്നില്ല എന്ന് ചുരുക്കം.

 

കയ്യിൽ ഇരുന്ന ചോക്കിന്റെ കഷ്ണം മേശപുറത്തു വച്ച് സാർ കമ്പ് എടുത്തു. എനിക്കിതെല്ലാം ഒരു സ്ലോ മോഷനിൽ സംഭവിക്കുന്നപോലെ ആണ് തോന്നിയത് . സാർ എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു. മുൻ നിരയിൽ ഇരുന്ന കുട്ടികൾ കണ്ണു പൊത്തി.

സാദാരണ അവസ്ഥയിൽ തല്ലു കൊള്ളാൻ പോകുന്ന കുട്ടിയുടെ വായിൽ നിന്നും അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തു വരുകെയും, ക്ലസ്സിലെ പഠിപ്പിസ്റ്റ് മിടുക്കന്മാർ അങ്ങ് എങ്ങു ഇരുന്നു ചിരിക്കുകയും ആണ് പതിവ്.

പതിവ് തെറ്റിച്ചു ഞാൻ നിശബ്ദത പാലിച്ചു. ധൈര്യം കൊണ്ടല്ല, പേടിയുടെ പരമ്മോന്നത അവസ്ഥയിൽ ഉണ്ടാകുന്ന ഒരുതരം നിസ്സംഗ ഭാവം, അത്ര തന്നെ.

"വിൽ യു ഫോർഗെറ്റ് എഗൈൻ ?", വടി ഓങ്ങി പിടിച്ചു സാർ ഗർജിക്കും പോലെ ചോദിച്ചു. അതിനു ഉത്തരം പറയണം എന്നുണ്ടാരുന്നു . പക്ഷെ ശ്വാസം പോലും വിടാൻ ഉള്ള ധൈര്യം ഇല്ലാതെ നിൽകുമ്പോൾ എന്ത് ഉത്തരം?

 

ക്ലാസ്സ്‌റൂം മൊത്തം വിറക്കുംവിധം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ പുറത്തു തല്ലു വീണു. ചന്ദിക്കാന് ഉദ്ദേശിച്ചതെങ്കിലും നീളം ഇല്ലാത്ത എന്റെ പുറത്താണ് അടി വീണത്. ഒരു നൂറു കട്ടുറുമ്പുകൾ ഒന്നിച്ചു കടിച്ചപോലെആണ് എനിക്ക് അടിയുടെ വേദന അനുഭവപ്പെട്ടത്. കടിച്ചത് പോലെ എന്നല്ല, കടിച്ചുകൊണ്ടേ  ഇരിക്കും പോലെ എന്ന് വേണം പറയാൻ.

 

സംഭവം അവിടെ തീർന്നില്ല. മരവിച്ചു നിന്ന ഞാൻ ഉത്തരം പറയാത്തത് സാറിന് ഇഷ്ടമായില്ല, അദ്ദേഹം ഒന്നുടെ ഗർജ്ജിച്ചു "വിൽ യു ഫോർഗെറ്റ് എഗൈൻ ?" , ചോദ്യവും അടുത്ത അടിയും ഒരുമിച്ചാരുന്നു. അതും പുറത്തു തന്നെ കൊണ്ടു.

രണ്ടു കൈകളും സാറ് കൂട്ടിപിടിച്ചതു കൊണ്ടാണോ എന്നറിയില്ല, എൻ്റെ ബാലൻസ്പോയി ഞാൻ താഴെ വീണു. അടിയുടെ വേദനയെക്കാളും എന്നെ വിഷമിപ്പിച്ചത് അതാരുന്നു.

 

സാറിൻറെ മേശയുടെ കാലിൽ പിടിച്ചു ഞാൻ പെട്ടെന്ന് ചാടി എണിറ്റു. നിക്കണോ പോണോ എന്നു എനിക്കറിയില്ലാരുന്നു. "നോ വോണ്ട് " ആദ്യം പറയാൻ പറ്റാതെ പോയ ഉത്തരം ഞാൻ പറഞ്ഞു.

ഒന്നു പുഞ്ചിരിക്കാൻ ശ്രെമിച്ചു, എന്തെന്ന് ചോദിച്ചാൽ അറിയില്ല. അങ്ങനെ ഒരു അവസ്ഥ മുൻപ് ഉണ്ടായിട്ടില്ലാത്തത്കൊണ്ടരിക്കാം, അകെ ഒരു നാണക്കേടും കൺഫ്യൂഷനും ആരുന്നു.

 

വീഴ്ച സാറും പ്രതീക്ഷിച്ചുകാണില്ല എന്ന് തോനുന്നു. ഒന്ന്നും മിണ്ടാതെ അദ്ദേഹവും ഒരു നിമിഷം നിന്നു.

ക്ലാസ് നിശബ്ദം.

ഞാൻ എന്റെ സീറ്റിലേക്ക് പോകാൻ ഒരു ചുവടു വച്ചു, പിന്നെ അതെ ചുവടു തിരികെ വച്ചു, സാറിനെ നോക്കി. "ഉം " സാറ് മൂളി. ഞാൻ കഴിവതും ധിറുതി കാണിക്കാതെ നടക്കാൻ ശ്രമിച്ചു, ആദ്യം പറഞ്ഞ പുഞ്ചിരിക്കുള്ള ശ്രെമവും കൂടെ ഉണ്ടാരുന്നു. അനുസരണകെട്ട കണ്ണുകൾ മാത്രം കൂടെ നിന്നില്ല. നെറ്റിയിലെ വിയർപ്പു തുടക്കുംപോലെ ഞാൻ ഞാൻ കണ്ണുകളും തുടച്ചു.

 

തിരികെ പോയി ബെഞ്ചിൽ ഇരുന്നപ്പോൾ ഒരുകാര്യം മനസിലായി, പുറത്തു മാത്രമല്ല, ചന്ദിയിലും തല്ലു ഏറ്റിട്ടുണ്ട്, രണ്ടാമത്തെ ആരിക്കണം, ഉറപ്പു.

 

തൊട്ടു മുൻ നിരയിൽ ഇരുന്ന ഷെറിനും വിനീതയും കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി. വേദനിച്ചോ? അതിൽ ആരോ ഒരാൾ ചോദിച്ചു, ആരെന്നു ഞാൻ തലപൊക്കി നോക്കിയില്ല. ഇല്ല എന്ന് ഞാൻ കൈകൊണ്ടു ആംഗ്യംകാണിച്ചു.

"ഞാൻ ഹോംവർക് ചെയ്താരുന്നു , ബുക് മാറിപോയതാ...", ഞാൻ ഗാപ് ഇടത്തെ ഇതു ഒരു മൂന്നുവട്ടം പറഞ്ഞു കാണും, ഒരുവട്ടം പറയേനെ ഉദ്ദേശം ഉണ്ടാരുന്നുള്ളു,  പക്ഷെ പറഞ്ഞപ്പോ നിർത്താതെ മൂന്നു വട്ടം ആയിപോയി.

വിറക്കുന്ന എൻ്റെ കയ്യിൽ ജിതേന്ദ്ര പിടിച്ചു, "പോട്ടെ " അവൻ പറഞ്ഞു.

 

ഞാൻ നോട്ടുബുക്ക് തുറന്നു, പേന എടുത്തെങ്കിലും അത് എൻ്റെ കയ്യിൽ നിൽകുന്നിലാരുന്നു, ഞാൻ അതിൽ മുറുക്കെ പിടിച്ചു, ബോർഡിലേക്ക് നോക്കി. എല്ലാവരുടെയും കണ്ണുകൾ എന്റെമേൽ പതിക്കുന്നതായി എനിക്ക് തോന്നി. 

കുനിഞ്ഞിരുന്നു എന്തൊക്കെയോ ഞാൻ നോട്ട്ബുക്കിൽ കുത്തിക്കുറിച്ചു...