Thursday, June 9, 2022

ഗോൾഡൻ ഗേറ്റ് പാസ് - 1

 

അങ്ങനെ അന്ന് രാവിലെയും ദേവലോകത്തു എൻട്രി കിട്ടിയ ഒരു പൂവൻകോഴി കൂവി. ചിത്രഗുപ്തൻ കണ്ണ് തിരുമി എണീറ്റിരുന്നോരു കോട്ടുവാ വിട്ടു.

അമ്മേ .. കട്ടൻ .. അദ്ദേഹം കണ്ണ് പാതി തുറന്നു  ഓർഡർ ചെയ്തു. കാപ്പി അല്ല കോപ്പ്ആണ് .. നിനക്ക് നാണമുണ്ടോ ചിത്തു .. എന്നും പോയി ദേവലോകത്തു വായും പൊളിച്ചു ഇരിക്കുമ്പോ നൈസ് ആയി തിലോത്തമയോ .. ഉർവ്വശിയെയോ.. ഇനി ഇതൊന്നും പറ്റില്ലേ അറ്റ് ലീസ്റ് ചായ കൊണ്ടുവരുന്ന തൊഴിയേയോ ഒന്ന് വളച്ചുടെ ?. ഇവിടെ നിനക്ക് വച്ച് വിളംബി ഞാൻ മടുത്തു.

 മ്ലേച്ച ഭാവത്തിൽ ചിത്തു മുകളിലോട്ടു നോക്കി. എനിക്ക് വയ്യേ എന്ന് പറഞ്ഞു കറങ്ങുന്ന സിലിങ് ഫാനിൽ ഒരു ചിലന്തിയുടെ ആത്മാവ് ഡാൻസ് കളിക്കുന്നു..

പുല്ല് ഇതിനെ പാതാളത്തിലോട്ടു ഡൈവേർട് ചെയ്താൽ മതിയാരുന്നു, ചിത്തു പിറുപിറുത്തു. ചിലന്തി ഡാൻസ് തുടർന്നു.

കുളി കഴിഞ്ഞു ചിത്തു വാച്ചിൽ നോക്കി. മൈ ഗോഡ്.. ലേറ്റ് ആയല്ലോ. ധിറുതിയിൽ രണ്ടു ഇഡ്ഡലി എടുത്തു വിഴുങ്ങി ചിത്തു ദേവലോക ഗേറ്റ് ലക്ഷ്യമാക്കി ലെഫ്റ് റൈറ്റ് അടിച്ചു. 

ധിറുതിയിൽ വരുന്ന ചിത്രഗുപ്തനെ കണ്ട സെക്യൂരിറ്റി ഭിംസിംഗ് അറ്റെൻഷനിൽ നിന്നു സല്യൂട്ട് അടിച്ചു.

ഭിംസിങ്ങിന്റെ അച്ഛൻ രാംസിങ്ങിനു ഉണ്ടാരുന്ന സത് കർമത്തിന്റെ ബാലൻസിൽ ആണ് ഭിംസിങ്ങിനു ഗേറ്റ് വരെ എൻട്രി കിട്ടിയത്, എന്നാൽ അകത്തേക്ക് കയറ്റാനുള്ള റീചാർജ് ഇല്ലാരുന്നു, അങ്ങനെ ഭിംസിംഗ് സ്വർഗ്ഗലോക ഗേറ്റ് ഇന്റെ സെക്യൂരിറ്റി ആയി.

സല്യൂട്ട് ഒന്നും മൈൻഡ് ചെയ്യാതെ ചിത്തു ഗേറ്റിനു അകത്തുള്ള തന്റെ ഗ്ലാസ് ക്യാബിനിൽ ചാടി കയറി.

മേശപ്പുറത്തു ഉണ്ടാക്കുന്ന ജഗ്ഗിൽ നിന്നും ഒരുഗ്ലാസ്സ് അമൃത് വിഴുങ്ങിയിട്ടു കർമ്മ ഫയൽ തുറന്നു. ഗേറ്റിൽ ക്യൂ റെഡി ആയി തുടങ്ങി.

മുഖത്തിരുന്ന കണ്ണട ഒന്ന് അഡ്ജസ്റ്റ് ചെയ്തു ചിത്തു ഫസ്റ്റ് പേര് വിളിച്ചു " രാകേഷ് ".

കൗണ്ടറിന്റെ മുന്നിൽ സുമുഖനും സൽസ്വഭാവി എന്ന് തോന്നിക്കുന്നതുമായ ഒരു പാവം മനുഷ്യൻ വന്നു നിന്നു. ഏറിയാൽ ഒരു നാൽപതു വയസ്സ്. ചിത്രഗുപ്തൻ കർമ്മ അക്കൗണ്ട് സമ്മറി നോക്കി കണ്ണ് തള്ളി

മൈ ഗോഡ് .. നിനക്ക് ഗോൾഡൻ പാസ് എൻട്രി ആണല്ലോ ഡേയ്!!!.

നീ പ്രായത്തിലെ എങ്ങനെ എല്ലാ കർമ്മ ഫലങ്ങളും അനുഭവിച്ചു തീർത്തു ? അൺ ബലിവബിൾ!!!

ഞാനൊരു സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ് പ്രഭോ.

എന്റെ 16 വർഷത്തെ സേവനത്തിൽ സകല കർമ്മ ഫലങ്ങളും ഞാൻ അനുഭവിച്ചു തീർത്തു, എന്ന് മാത്രമല്ല, ഇവിടെന്നു സ്പെഷ്യൽ ചാർട്ടേർഡ് ഫ്ലൈറ്റിൽ എന്നെ ഉടലോടെ ആണ് സൈബർ പാർക്കിൽ നിന്നും കൊണ്ടുവന്നത്.

ചെയ്തുകൊണ്ടിരുന്ന കോഡ് ഒന്ന് കമ്മിറ്റ് പോലും ചെയ്യാൻ ഒത്തില്ല, നാളത്തെ റിലീസ് എന്താകുമോ എന്തോ..നെഞ്ചത്ത് കൈവച്ചു പാവം ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

ഒരു വല്ലാത്ത തരം ജീവിതം ആണല്ലേ ?, ചിത്തു അറിയാതെ ചോദിച്ചു പോയി. രാകേഷ് തലയാട്ടി.

ലാസ്റ് വീക്ക് ആൾസോ ഒരാൾ ഉണ്ടാരുന്നു.. ഒരു സുനിൽ..പറഞ്ഞു തീരും മുൻപേ രാകേഷ് ഇടക്ക് കയറി ചോദിച്ചു "സുനിൽ ജി " ആണോ? എന്റെ അടുത്ത് ഇരുന്ന തെണ്ടിയാണ്, അവനും എൻട്രി കിട്ടിയോ?.. മഹാപാപി.

എന്റെ സർവ അപ്പ്രൈസലും തേച്ചു ഒട്ടിച്ച പരമ..... വേണ്ട പറയുന്നില്ല. എന്തായാലും ഇരുന്ന ഇരുപ്പിൽ വടി ആയതാ. ഞാനാണ് ബോഡി വീട്ടിൽ എത്തിച്ചതു.

ഡോണ്ട് വറി, അവനു ഗോൾഡൻ എൻട്രി ഒന്നും ഇല്ല, സാദാ ടിക്കറ്റ് ആണ്. ചിത്തു ആശ്വസിപ്പിച്ചു

പാസ് അടിച്ചു കൊടുത്തു രാകേഷ്നെ കയറ്റി വിട്ടിട്ടു ചിത്തു വിളിച്ചു "നെക്സ്റ്റ്"... 

കാവടി തുള്ളി അകത്തേക്ക് പോകുന്ന രാകേഷ്നെ കൗതുകത്തോടെ ചിത്തു നോക്കി ഇരുന്നു പോയി

                                                                                                                                   തുടരും ...

No comments:

Post a Comment