എൻ്റെ ഓർമ ശരിയാണെങ്കിൽ
1986ൽ ആണ് ഇതു നടന്നത്. ഞാൻ സ്കൂളിൽ പോകാൻ
തുടങ്ങിയ കാലം. അന്ന് അമ്മ ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഗവണ്മെന്റ് പ്രസ്
ബിൽഡിങ് (സെക്രട്ടറിയേറ്റ്ൻറെ പിൻഭാഗത്തും ആയിട്ട്), അച്ഛൻ ലോക്കൽഫണ്ട് ഓഡിറ്റ് ഡിപ്പാർട്മെന്റിൽ,
പാളയം വികാസ്ഭവൻ ബിഎൽഡിങ്ങിലും .
സ്കൂൾ അവധികാലം
ആരുന്നതുകൊണ്ടു ഞാനും ചേച്ചിയും അന്ന് അമ്മമ്മയുടെ കൂടെ ഓഫീലിൽ പോയി. പോകാൻ കാരണവും
ഉണ്ടാരുന്നു. അന്ന് വൈകിട്ട് പ്രസ് സ്ക്ലബ്ബിനു മുൻപിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ
പ്രശസ്‌തനായ ഒരു പിന്നണി ഗായകൻ്റെ ഗാനമേള ഉണ്ടായിരുന്നു.
വൈകിട്ട് അച്ഛൻ
അമ്മയുടെ ഓഫീസിലേക്ക് വന്നു. ഞങൾ നാലുപേരുടെ സെൻട്രൽ സ്റ്റേഡിയത്തിൽ പോയി ഇരുപ്പുറപ്പിച്ചു.
പറഞ്ഞ സമയത്തു തന്നെ ഗായകൻ എത്തി. തലയിൽ ഒരു കറുത്ത തൊപ്പിയും,
വാച്ച് അടക്കം വെളുത്ത വസ്ത്രവും ഇട്ടു അദ്ദേഹം സ്റ്റേജിൽ നിന്നു.
അതിനു മുൻപോ പിന്നെയോ
ആ തൊപ്പിയിൽ അദ്ദേഹത്തിനെ കണ്ടിട്ടില്ല. ചിലപ്പോൾ അന്ന് ഒന്ന് വച്ച് നോക്കിയതാകും
.
ഓർക്കസ്‌ട്രാ
എല്ലാം സെറ്റ് ആയി, അതിമനോഹരമായ ഒരു സെമിക്ലാസ്സിക്കൽ ഹിറ്റോടെ അദ്ദേഹം ആരംഭം കുറിച്ചു.
അന്നും ഇന്നും ആ പാട്ടു പാടാൻ ഒരുവിധപെട്ടവർക്കൊന്നും ശ്വാസം കിട്ടാറില്ല.
ഒരുവരി പാടിത്തീരും
മുൻപേ പിൻനിരയിൽ ഇരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ കൂവൽ തുടങ്ങി, ബാക്കിയുള്ളവർ അത് ഏറ്റുപിടിച്ചു.
ആകെ കൂവലും ബഹളവും. ഗായകൻ പാട്ടു നിർത്തി, പക്ഷെ ജനം കൂവൽ നിർത്തിയില്ല.
പെട്ടെന്ന്
ഗായകൻ ഓർക്കസ്‌ട്രാ ടീമിനോട് എന്തോ ആംഗ്യം കാണിച്ചു. അവർ പുതിയ ഒരു പട്ടു തുടങ്ങി.
അന്നത്തെ കാലത്തേ ഒരു അടിപൊളി പാട്ട് , ശരിക്കും ഫാസ്റ്റ് നമ്പർ. ജനം കയ്യടിച്ചു. ചിലർ
കസേരയുടെ മുകളിൽ നിന്ന് ആഹ്ലാദപ്രകടനം നടത്തി.
ഷോ വൻ സക്‌സസ്
ആയി .
തിരിഞ്ഞു നോക്കുമ്പോൾ
ഈ അനുഭവത്തിൽ നിന്നും ഒരുകാര്യം മനസിലായി.
നമ്മുടെ സന്തോഷത്തിനാണ് ഒരുകാര്യം ചെയ്യുന്നതെങ്കിൽ,
മറ്റുള്ളവരുടെ കൈയടി പ്രതീക്ഷിക്കരുത്.
മറ്റുള്ളവരുടെ
കൈയടി ആണ് വേണ്ടതെങ്കിൽ, അവർക്കു വേണ്ടുന്ന നിലവാരത്തിൽ തന്നെ നിൽക്കാൻ ശ്രദ്ധിക്കണം.
haha.. Adipoli....
ReplyDelete